28 March Thursday
- രോഗ സ്ഥിരീകരണ നിരക്ക്‌ 14.64

263 പേർക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021
 
കൽപ്പറ്റ
ജില്ലയിൽ ഞായറാഴ്‌ച  263 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.   474 പേർ രോഗമുക്തി നേടി. രണ്ട്‌ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 262 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക്‌  14.64 ആണ്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,20,235 ആയി. 1,15,902 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 3600 പേരാണ്  ചികിത്സയിലുള്ളത്. 3272 പേർ വീടുകളിലാണ് കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ
നെൻമേനി 26, തൊണ്ടർനാട് 24, വെള്ളമുണ്ട 20, ബത്തേരി 19, മീനങ്ങാടി 17, തവിഞ്ഞാൽ 15, മുള്ളൻകൊല്ലി 14, എടവക, മാനന്തവാടി 13 വീതം, പനമരം 12, കൽപ്പറ്റ, മുട്ടിൽ, പടിഞ്ഞാറത്തറ 11 വീതം, കോട്ടത്തറ 9, പുൽപ്പള്ളി 8, വൈത്തിരി 7, പൂതാടി 6, അമ്പലവയൽ, മേപ്പാടി 5 വീതം, നൂൽപ്പുഴ, പൊഴുതന 4 വീതം, വെങ്ങപ്പള്ളി 3, തിരുനെല്ലി 2, കണിയാമ്പറ്റ, മൂപ്പൈനാട്, തരിയോട് ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌. ഇതിനു പുറമെ കർണാടകയിൽ നിന്നും വന്ന വെള്ളമുണ്ട സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top