19 April Friday
- 32 ശതമാനം കുറവ്‌

തെക്കുപടിഞ്ഞാറൻ കാലവർഷം: 
ലഭിച്ചത്‌ 1725.5 മില്ലി മീറ്റർ മഴ

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021
കൽപ്പറ്റ
ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ജില്ലക്ക്‌‌ ലഭിച്ചത്‌ 1725.5  മില്ലി മീറ്റർ മഴ. പ്രവചിക്കപ്പെട്ട മഴയിൽ 32 ശതമാനം കുറവുണ്ടായി.  2525.5 മില്ലി മീറ്റർ മഴയാണ്‌ ഈ കാലയളവിൽ പ്രവചിച്ചിരുന്നത്‌. സംസ്ഥാനത്ത്‌ തന്നെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ഏറ്റവും കുറവ്‌ മഴ ജില്ലയിലാണ്‌. കഴിഞ്ഞ നാല്‌ വർഷത്തിൽ ഈ  കാലയളവിൽ ഏറ്റവും കുറവ്‌ മഴ ഈ വർഷമാണ്‌. ഇതിനുമുമ്പ്‌ 2017 ലാണ്‌ മഴയിൽ കുറവുണ്ടായത്‌. 1652 മില്ലി മീറ്റർ മഴയാണ്‌ 2017ൽ പെയ്‌തത്‌. അതേസമയം ഒക്‌ടോബറിൽ കഴിഞ്ഞ പത്ത്‌ ദിവസത്തിനുള്ളിൽ 150.7 മില്ലി മീറ്റർ മഴപെയ്‌തു. 
    ‌ഈ വർഷം ജൂലൈയിലാണ്‌ ജില്ലയിൽ ഏറ്റവും കൂടുതൽ മഴപെയ്‌തത്‌. 699.1 മില്ലി മീറ്റർ. ജൂണിൽ 402.2 മില്ലി മീറ്ററും ആഗസ്‌തിൽ 345.1 മില്ലി മീറ്ററുമാണ്‌ ലഭിച്ചത്‌. സെപ്‌തംബറിൽ 279.4 മില്ലി മീറ്റർ മഴ മാത്രമാണ്‌ ലഭിച്ചത്‌. കഴിഞ്ഞ വർഷം സെപ്‌തംബറിൽ മാത്രം അഞ്ഞൂറ്‌ മില്ലി മീറ്ററിനടുത്ത്‌  പെയ്‌തിരുന്നു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top