20 April Saturday

കായംകുളത്ത് അതീവ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020
കായംകുളം
കായംകുളത്ത് കോവിഡ് 19 ജാ​ഗ്രത ശക്തമാക്കണമെന്ന് അവലോകന യോഗം.  സ്രവ പരിശോധനകൾ അതിവേ​ഗം പൂർത്തിയാക്കുന്നതിനാണ് ആദ്യ പരി​ഗണന. പരിശോധന ഇരട്ടിയാക്കാൻ  വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഒരു മെഷീനും അധികമായി  വാങ്ങിയിട്ടുണ്ടെന്നും എ എം ആരിഫ് എംപി പറഞ്ഞു. 
  നഗരസഭയിലെ 44 വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണിലാണ്. ഭക്ഷണകാര്യങ്ങൾക്ക് ബുദ്ധിമുട്ടുന്നുണ്ടോയെന്ന്  കണ്ടെത്താൻ വാർഡ്‌ ജാഗ്രതാസമിതികൾക്ക് നിർദ്ദേശംനൽകി. വ്യാപാരികൾ  സഹകരിക്കുന്നുണ്ടെന്ന് യു പ്രതിഭ എംഎൽഎ പറഞ്ഞു. അവശ്യസാധനങ്ങൾ വാങ്ങാൻ ആളുകൾ ബുദ്ധിമുട്ടുന്നത്‌ ഒഴിവാക്കാൻ ബദൽ സംവിധാനം രണ്ടുദിവസത്തിനകം ഏർപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.
  അരമണിക്കൂറിനകം പരിശോധനഫലം  അറിയുന്ന  ട്യൂനാറ്റ്  മെഷീൻ ചേരാവള്ളി അർബൻ സബ് സെന്റർ ആശുപത്രിയിൽ സ്ഥാപിക്കും. 
കോവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കും. സാമ്പിൾ ശേഖരിച്ചവരുടെ റിസൽട്ട് രണ്ട് ദിവസത്തിനകം ലഭ്യമാക്കും. 
നിലവിൽ പരിശോധിച്ചവരുടെ റിസൽട്ട്‌ എത്രയും വേഗം ലഭ്യമാക്കി, അതിന്റെ അടിസ്ഥാനത്തിൽ കണ്ടെയ്‌ൻമെന്റ്സോണിൽ ഇളവ് വരുത്തണമോയെന്ന് പരിശോധിക്കും. കായംകുളം നഗരസഭാധ്യക്ഷൻ എൻ ശിവദാസൻ, നഗരസഭ ഉപാധ്യക്ഷ ആർ ഗിരിജ, ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എസ് അജിത, കാർത്തികപ്പള്ളി തഹസിൽദാർ ദിലീപ് കുമാർ, കായംകുളം നഗരസഭാ സെക്രട്ടറി രാജേഷ് എന്നിവർ പങ്കെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top