27 April Saturday

കർഷക സംഘം ജില്ലാ സമ്മേളനം: ഫണ്ട് ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

കർഷക സംഘം ജില്ലാ സമ്മേളനത്തിന് ബ്രാഞ്ചുകൾ സ്വരൂപിച്ച ഫണ്ട് ജില്ലാ സെക്രട്ടറി പി കെ ഡേവിസ് ഏറ്റുവാങ്ങുന്നു

 ഒല്ലൂർ

പുത്തൂർ പുഴയോരം ഗാർഡൻസിൽ 27, 28 തിയതികളിൽ നടക്കുന്ന കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന് ബ്രാഞ്ചുകൾ സ്വരൂപിച്ച  ഫണ്ട് കർഷക സംഘം ജില്ലാ നേതാക്കൾ ഏറ്റുവാങ്ങി. നെന്മണിക്കര, പാലിയേക്കര , ഒല്ലൂർ, അഞ്ചേരി എന്നീ ലോക്കലുകളിൽ നിന്ന് ജില്ലാ സെക്രട്ടറി പി കെ ഡേവീസും, തൃക്കൂർ, കല്ലൂർ, പുത്തൂർ ഈസ്റ്റ്, പുത്തൂർ വെസ്റ്റ് എന്നീ ലോക്കലുകളിൽ നിന്ന് ജില്ലാ പ്രസിഡൻ്റ് മുരളി പെരുനെല്ലി എംഎൽഎയും ഫണ്ട് ഏറ്റുവാങ്ങി.
വിവിധ കേന്ദ്രങ്ങളിൽ സംഘാടക സമിതി ചെയർമാൻ കെ പി പോൾ, കൺവീനർ കെ വി സജു, എൻ എൻ ദിവാകരൻ, കെ എം വാസുദേവൻ, പി എസ് ബാബു, പി ജി ഷാജി, ജോസ് തെക്കേത്തല എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top