19 April Friday

ആനമല റോഡില്‍ മരംവീണ്‌ 
ഗതാഗതം തടസ്സപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

മലക്കപ്പാറ ചന്തന്‍തോട് ഭാഗത്ത് മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടപ്പോള്‍

ചാലക്കുടി
അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ മരങ്ങൾ റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മലക്കപ്പാറക്ക് സമീപം ചന്തൻതോട് ഭാഗത്താണ് മരങ്ങൾ മറിഞ്ഞുവീണത്. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം അഞ്ച് മണിക്കൂറോളം തടസ്സപ്പെട്ടു. മലക്കപ്പാറയിൽ നിന്നും വന്ന നാല് ബസുകളും തേയില കയറ്റി വന്നിരുന്ന ലോറികളും റോഡിൽ കുടുങ്ങി. 
വനംവകുപ്പിന്റേയും ആദിവാസികളുടേയും നേതൃത്വത്തിൽ മരം മുറിച്ച് മാറ്റിയാണ് 11.30ഓടെ ഗതാഗതം പുനഃസ്ഥാപിച്ചത്. മരംമുറിച്ചുമാറ്റുന്ന മെഷിൻവാൾ ഇല്ലാതിരുന്നതാണ് മരം നീക്കം ചെയ്യാൻ വൈകിയത്. മലക്കപ്പാറക്കടുത്ത് ശാന്തൻപാറയിലും മരം കടപുഴുകി റോഡിലേക്ക് വീണിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top