26 April Friday
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്‌

പ്രചാരണത്തില്‍ 
എല്‍ഡിഎഫിന് മേൽക്കെെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

നെല്ലൂന്നി വാര്‍ഡിലെ എൽഡിഎഫ്‌ സ്ഥാനാർഥി എന്‍ ഷാജിത്ത് വോട്ടഭ്യർഥിക്കുന്നു

മട്ടന്നൂർ
നഗരസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ മട്ടന്നൂർ പ്രചാരണച്ചൂടിൽ.  നഗരസഭാ ഭരണസമിതിയുടെ അഞ്ചുവർഷത്തെ നേട്ടങ്ങളുയർത്തിയാണ് എൽഡിഎഫ്  പ്രചാരണരംഗത്ത്‌ മുന്നേറുന്നത്‌. പൊള്ളയായ ആരോപണങ്ങൾ  ഉയർത്തുന്ന യുഡിഎഫ്, ബിജെപി പ്രചാരണങ്ങൾ ജനം തള്ളുന്ന കാഴ്‌ചയാണുള്ളത്‌.  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ചുരുങ്ങിയ ദിവസത്തിനകം സ്ഥാനാർഥി നിർണയം ഉൾപ്പെടെ പൂർത്തിയാക്കി എൽഡിഎഫ്‌ പ്രചാരണ രംഗത്തേക്കിറങ്ങിയിരുന്നു.  മാതൃകയായ മാലിന്യ സംസ്‌കരണ രീതിയും  അടിസ്ഥാന സൗകര്യ  വികസനവുമുൾപ്പെടെ  അഞ്ചുവർഷത്തിനുള്ളിൽ 500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ്‌  ഭരണസമിതി മട്ടന്നൂരിൽ നടപ്പാക്കിയത്.  വികസനപ്രവർത്തനങ്ങളുണ്ടാക്കിയ ആത്മവിശ്വാസം എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രകടമാണ്. വാർഡ് കൺവൻഷനുകളും  കുടുംബയോഗങ്ങളും പൂർത്തീകരിച്ച്  പ്രവർത്തകർ പ്രചാരണത്തിന്റെ അവസാന റൗണ്ടിലേക്ക് കടക്കുമ്പോഴും യുഡിഎഫിൽ  അസ്വാരസ്യങ്ങൾ പുകയുകയാണ്. പ്രവർത്തകരെ പൂർണമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ  യുഡിഎഫിന്‌ സാധിച്ചിട്ടില്ല. 
നേതാക്കളെത്തും
മട്ടന്നൂർ
എൽഡിഎഫിന്റെ  മുൻനിര നേതാക്കൾ  അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകാൻ മട്ടന്നൂരിലെത്തും.  വിവിധ വാർഡ്, ലോക്കൽ റാലികളിൽ നേതാക്കൾ പങ്കെടുക്കും. സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം എ വിജയരാഘവൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി,  മന്ത്രി എം വി ​ഗോവിന്ദൻ, കെ കെ ശൈലജ എംഎൽഎ എന്നിവർ വിവിധ റാലികളിൽ പങ്കെടുക്കും.  
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എംപിമാരായ ഡോ. വി ശിവദാസൻ, എ എ റഹീം, അഡ്വ. പി സന്തോഷ് കുമാർ, എംഎൽഎമാരായ എ എൻ ഷംസീർ, കെ വി സുമേഷ്, കെ പി മോഹനൻ തുടങ്ങിയവരും പ്രചാരണത്തിനെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top