26 April Friday

ഫസ്റ്റ് എയ്ഡ് ആൻഡ്‌ സിപിആർ 
പരിശീലനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

തിരുവല്ലം ​വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സില്‍ നടന്ന ഫസ്റ്റ് എയ്ഡ് ആന്‍ഡ് സിപിആര്‍ പരിശീലനത്തില്‍ നിന്ന്

കോവളം
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക്‌  പ്രാഥമിക ആരോഗ്യ പരിപാലന പരിശീലനം നൽകുന്നത്‌ ചർച്ച ചെയ്തു നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ കുട്ടികളെ സമ്പൂർണ "ഫസ്റ്റ് എയ്ഡ് ആൻഡ്‌ സിപിആർ’ പരിചരണ വിദഗ്ധരാക്കാൻ ലക്ഷ്യമിട്ടുള്ള "ഐഎച്ച്എൻഎ ഓസ്‌ട്രേലിയ ആരോഗ്യ പദ്ധതി’ തിരുവല്ലം വി എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 
ആദ്യഘട്ടമായി തെരഞ്ഞെടുക്കപ്പെട്ട 100 എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ്‌  പരിശീലനം. ഓ സ്ട്രേലിയയിലെ നഴ്‌സിങ്‌ മേഖലയിൽ 20 വർഷമായി പ്രവർത്തിക്കുന്നതാണ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നഴ്സിങ്‌ ഓസ്ട്രേലിയ. ആലപ്പുഴ സ്വദേശി ബിജോ കുന്നുംപുറമാണ്‌ ഉടമ. കേരളം ഈ പദ്ധതിയിലൂടെ ഇന്ത്യക്കു മാതൃകയാകുമെന്ന് അധ്യക്ഷത വഹിച്ച ഐ എച്ച് എൻ എ കേരള സിഇഒ ദിനി ഡോമൊനി പറഞ്ഞു.
 
സ്കൂൾ മാനേജർ സുരേഷ്, ജാനു എം എസ്,  ഡി ശിവൻകുട്ടി , എം ഈശ്വരിയമ്മ, സലിൻ രാജ്, പാപ്പനംകോട് അജയകുമാർ എന്നിവർ സംസാരിച്ചു.അമ്പലത്തറ കോർദോവ സ്കൂളിൽ മീഡിയ അഡ്വൈസർ തിരുവല്ലം ഭാസി പരിശീലനം ഉദ്‌ഘാടനം ചെയ്‌തു. മാനേജർ അൻവർ, പ്രിൻസിപ്പൽ സലിൻ രാജ് എന്നിവർ സംസാരിച്ചു. ജെറിൽ ചെറിയാൻ ക്ലാസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top