18 April Thursday

അഭിമാന താരങ്ങൾക്ക്‌ സിപിഐ എം സ്വീകരണമൊരുക്കും

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022

 കാസർകോട്‌ 

തിരുവനന്തപുരത്ത്‌ സമാപിച്ച സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജില്ലയിൽ നിന്നും മെഡലണിഞ്ഞ അഭിമാന താരങ്ങൾക്ക്‌ സിപിഐ എം സ്വീകരണമൊരുക്കും. 10ന്‌ പകൽ നാലിന്‌ കൊടക്കാട്‌ ബാങ്ക് ഹാളിൽ അനുമോദനവും സ്വീകരണ സമ്മേളനവും ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.
പരിശീലകരെയും അനുമോദിക്കും. ജില്ലയിൽ ഇത്തവണ അഭിമാനാർഹമായ കുതിപ്പാണ്‌ സ്‌കൂൾ കായികമേളയിലുണ്ടായത്‌. ചെറുവത്തൂർ കെ സി ത്രോ അക്കാദമിയിലെ താരങ്ങൾ ദേശീയ റെക്കോഡ്‌ വരെ തകർത്തു. 
പാർവണ ജിതേഷ് -(ഷോട്ട്‌പുട്ട്‌, കുട്ടമത്ത്‌), വി എസ്‌ അനുപ്രിയ (ഷോട്ട്‌പുട്ട്‌ സൗത്ത്‌തൃക്കരിപ്പൂർ), അഖിലാ രാജു (ഡിസ്‌കസ്‌ ചീമേനി), കെ സി സർവാൻ (ഡിസ്‌കസ്‌ കുട്ടമത്ത്‌), അൽബിൻ ആന്റണി (ലോങ്‌ജംബ്‌ പാലാവയൽ) എന്നിവരാണ്‌ ജില്ലക്കായി പൊന്നണിഞ്ഞത്‌.  ഹെനിൻ എലിസബത്ത് (ഷോട്ട്‌പുട്ട്‌ കുട്ടമത്ത്) വെള്ളിമെഡലും നേടി. അൽബിൻ ആന്റണി, കെ പി അഭിനവ്, എ ജി മുഹമ്മദ് ജസീർ (മൂവരും പാലാവയൽ), എൽ കെ മുഹമ്മദ് ഷിയാസ് -(ദുർഗ കാഞ്ഞങ്ങാട്) എന്നിവർ റിലേയിൽ വെങ്കലവും നേടി.
ഇവർക്കൊപ്പം പലിശീലിപ്പിച്ച അധ്യാപകർക്കും സ്വീകരണമൊരുക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top