കൽപ്പറ്റ
പരൂർക്കുന്നിലെ ഭൂമിയിൽ ആദിവാസി കുടുംബങ്ങൾക്ക് ഇനി പുതുജീവിതം. 72 കുടുംബങ്ങൾക്ക് കൈവശാവകാശ രേഖയായി. മന്ത്രി കെ രാജൻ രേഖകൾ കൈമാറി. വൈത്തിരി താലൂക്കിലെ തെക്കുംപാടി, ചീപ്രം, കരിമത്തുവയൽ, പാലമംഗലം, മൂത്തേടം, അടുവാടി, ഞാണുമ്മൽ, വാളംവയൽ, കണ്ണിപ്പുളപ്പ്, കുപ്പാടി പുഴകുന്ന്, മലങ്കര, ഉണ്ണിക്കൽ, ചാഴിവയൽ, കൈപ്പാടം തുടങ്ങിയ കോളനികളിൽനിന്നുള്ള കുടുംബങ്ങൾക്കാണ് തൃക്കൈപ്പറ്റ വില്ലേജിലെ പരൂർക്കുന്നിലെ 10 സെന്റ് വീതം ഭൂമിക്ക് അവകാശ രേഖയായത്. ഇവർക്കായുള്ള വീടുനിർമാണം പുരോഗതിയിലാണ്. കോളനിയിലേക്ക് ടാറിട്ട റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..