29 March Friday

ഷിബു രക്തസാക്ഷിത്വ 
സ്മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

കെ എസ് ഷിബു രക്തസാക്ഷിത്വ ദിനാചരണം ടി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

വരന്തരപ്പിള്ളി
ബിജെപി, ആർഎസ്എസ് ക്രിമിനൽ സംഘം കൊലക്കത്തിക്കിരയാക്കിയ വരന്തരപ്പിള്ളി കരയാംപാടം കെ എസ് ഷിബുവിന്റെ ഇരുപതാമത് രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു. 
ഡിവൈഎഫ്ഐ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ കരയാംപാടത്ത് സ്മൃതി കുടിരത്തിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. 
ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ ഉദ്ഘാടനം ചെയ്തു. വൈകിട്ട് വരന്തരപ്പിള്ളി പൗണ്ടിൽ നിന്നും ആരംഭിച്ച പ്രകടനം സെന്ററിൽ സമാപിച്ചു. തുടർന്ന്  നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു.  പി ഡി നെൽസൻ  അധ്യക്ഷനായി. 
സിപിഐ എം ലോക്കൽ സെക്രട്ടറി എൻ എം സജീവൻ, പി എൻ വിഷ്ണു, അഖിൽ ബാബു, കെ എസ് ഫവാസ്  എന്നിവർ സംസാരിച്ചു. ഷിബുവിന്റെ മാതാവ് അംബുജാക്ഷിയും ചടങ്ങിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top