തൃശൂർ
ജില്ലയിൽ 50,000 യുവധാര ചേർക്കാൻ ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച യുവധാര കൺവൻഷൻ തീരുമാനിച്ചു. സാഹിത്യ അക്കാദമി ഹാളിൽ നടന്ന കൺവൻഷൻ സുകുമാരൻ ചാലിഗദ്ദ ഉദ്‌ഘാടനം ചെയ്‌തു. ജീവിതപ്രതിസന്ധികളെ അതിജീവിച്ച നാലുപേർ ആദ്യ വരിക്കാരായി.
ഭിന്നശേഷിയെ അതിജീവിച്ച് എം കോം നെറ്റ് പാസായി ശ്രീനാരായണപുരം ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ അസി. പ്രൊഫറായ കെ പി മഹേശൻ, ലൈസൻസുള്ള, ഇന്ത്യയിലെ ആദ്യ ഫിഷർവുമൺ രേഖ കാർത്തികേയൻ, നഷ്ടപ്പെട്ട കാഴ്‌ച തിരിച്ചുകിട്ടിയ സോന മോൾ, സംസ്ഥാന കുടുംബശ്രീ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ഐശ്വര്യ അശോകൻ എന്നിവരാണ് വരിക്കാരായത്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ, ട്രഷറർ കെ എസ് സെന്തിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ് റോസൽ രാജ്, സുകന്യ ബൈജു, വി പി ശരത് പ്രസാദ്, വൈസ് പ്രസിഡന്റ് സി എസ് സംഗീത് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..