04 July Friday

ടിപ്പർ ലോറിയിടിച്ച് 
കാർ തലകീഴായി മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

പുതുക്കാട് 

ദേശീയപാത കുറുമാലിയിൽ ടിപ്പർ ലോറിയിടിച്ച് നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു. അപകടത്തിൽ കാർ യാത്രികരായ നാലുപേർക്ക് നിസാര പരിക്കേറ്റു. ബുധനാഴ്ച പകൽ രണ്ടോടെയായിരുന്നു  അപകടം. പെരുമ്പാവൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പാവൂരിലേക്ക് പോയിരുന്ന കാറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചാണ് മറിഞ്ഞത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top