26 April Friday

സാംസ്‌കാരികോത്സവം 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ അനുബന്ധമായി പഴയങ്ങാടിയിൽ സാംസ്‌കാരികോത്സവം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയെ വേദിയിലേക്ക്‌ സ്വീകരിക്കുന്നു

പഴയങ്ങാടി 
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയങ്ങാടി സി വി ദാമോദരൻ നഗറിൽ സാംസ്‌കാരികോത്സവവും ചിന്ത പുസ്തകോത്സവവും ആരംഭിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ  ഉദ്ഘാടനം ചെയ്തു.  പോരാട്ടങ്ങളിൽ പുസ്തകങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ശൈലജ പറഞ്ഞു.  ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണ്‌. നരകതുല്യമായ ജീവിതത്തിൽ കഴിയുന്ന തൊഴിലാളികൾക്ക് പ്രത്യാശയുടെ സ്വപ്നങ്ങൾ നൽകുന്ന പുസ്തകമാണിത്. അതിനാലാണ് ജനപ്രിയതയേറിയത്. പല വിപ്ലവങ്ങൾക്കും പ്രേരകമായത്  പുസ്തകങ്ങളാണ്‌. ഒക്ടോബർ വിപ്ലവത്തിനുപിന്നിലും ചിന്തോദ്ദീപകമായ പുസ്തകങ്ങളുണ്ടെന്നും അവർ പറഞ്ഞു.  പ്രൊഫ. ബി മുഹമ്മദ് അധ്യക്ഷനായി. ഇ പി രാജഗോപാലൻ, കഥാകൃത്ത് ടി പി വേണുഗോപാലൻ, കെ കെ ആർ വെങ്ങര, രാജേഷ് കടന്നപ്പള്ളി എന്നിവർ സംസാരിച്ചു.  കെ വി വാസു സ്വാഗതം പറഞ്ഞു.
 
കാവ്യസായാഹ്നം 
ഇന്ന്‌
പഴയങ്ങാടി
സിപിഐ എം  ജില്ലാ സമ്മേളനത്തിന്റെ  ഭാഗമായി ബുധനാഴ്ച വൈകിട്ട് അഞ്ചിന് പഴയങ്ങാടിയിൽ സി വി ദാമോദരൻ നഗറിൽ  കാവ്യസായാഹ്നം സംഘടിപ്പിക്കും. ഫോക്‌ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top