24 April Wednesday

മറയൂര്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍;
30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

പള്ളനാട് സെന്റ് മേരീസ് എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നപ്പോൾ

മറയൂർ
തുടർച്ചായി പെയ്യുന്ന കനത്ത മഴയിൽ മറയൂർ പള്ളനാട് മേഖല   ഉരുൾപൊട്ടൽ ഭീതിയിൽ. കർപ്പൂരകുടി ആദിവാസി കോളനിക്ക് താഴെയുള്ള തൊപ്രാംപാറയിൽ ഞായറാഴ്ച പകൽ മുതൽ ശക്തമായി വെള്ളം പുറത്തേക്ക് ഒഴുകുന്നു. മലയിടുക്കിൽ പാറ തെന്നിനീങ്ങി ഭൂമിക്കടിയിൽനിന്ന്‌ ശക്തമായി വെള്ളം പുറത്തേക്കും ഒഴുകുന്നു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് റവന്യൂ, പൊലീസ്, അധികൃതർ സ്ഥലത്തെത്തി. മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് പള്ളനാട് പാലം വരെയുള്ള കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top