29 March Friday

മമ്പാട് പഞ്ചായത്ത് പ്രസിഡന്റിന്‌ മർദനം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

 മമ്പാട് 

മമ്പാട്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി ശ്രീനിവാസനുനേരെ ആം ആദ്മി പ്രവർത്തകരുടെ ആക്രമണവും ജാതി അധിക്ഷേപവും. മമ്പാട്‌ അല്ലിപ്ര സവാദ്‌, വണ്ടൂർ കൂരാട്‌ സ്വദേശി ആത്തിക്കലി എന്നിവർക്കെതിരെ നിലമ്പൂർ പൊലീസ്‌ കേസെടുത്തു.  
ശനിയാഴ്ച വൈകിട്ട്‌ നാലരയോടെ പഞ്ചായത്ത് ഓഫീസിലെ പ്രസിഡന്റിന്റെ മുറിയിൽ അതിക്രമിച്ച്‌ കയറിയ സംഘം ശ്രീനിവാസനെ ആക്രമിക്കുകയായിരുന്നു. "പട്ടികജാതിക്കാർ ഭരിക്കുമ്പോൾ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ഇങ്ങനയേ നടക്കൂ,  ഭരിക്കാൻ അറിയില്ലേൽ കൽപ്പണിക്ക് പോടാ"  എന്ന് ആക്ഷേപിച്ച്‌ ചവിട്ടുകയും അടിക്കുകയുമായിരുന്നു. ബഹളം കേട്ടെത്തിയ വികസന സ്ഥിരംസമിതി അധ്യക്ഷൻ എം ടി അഹമ്മദും യൂത്ത് കോ-–-ഓർഡിനേറ്റർ മുജീബ് കാഞ്ഞിരാലയും ചേർന്നാണ്‌ പ്രസിഡന്റിനെ രക്ഷപ്പെടുത്തിയത്‌. പ്രസിഡന്റ്‌ ശ്രീനിവാസൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top