29 March Friday

ടികെഎമ്മിന്റെ അമരക്കാരന് നവതിയുടെ നിറവ്

സ്വന്തം ലേഖകൻUpdated: Monday Aug 8, 2022

ടി കെ ഷഹാൽഹസ്സൻ 
മുസലിയാർ

കൊല്ലം
അറിവിന്റെ വിഹായസ്സ്‌ തുറന്നിട്ട ടികെഎമ്മിന്റെ അമരക്കാരൻ ടി കെ ഷഹാൽഹസ്സൻ മുസലിയാർ നവതിയുടെ നിറവിൽ. ടികെഎം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാലത്തിനൊപ്പം നയിക്കുന്ന കരുത്തിന്‌ ആറു പതിറ്റാണ്ടടുത്ത അനുഭവസമ്പത്തും. ബാപ്പ തങ്ങൾകുഞ്ഞ്‌ മുസലിയാരുടെ പാത പിന്തുടർന്ന്‌ നാടിന്റെ സമഗ്രപുരോഗതിക്ക്‌ അമൂല്യസംഭാവന നൽകുന്ന ടി കെ ഷഹാൽഹസ്സൻ മുസലിയാരെ ആദരിക്കാൻ 13ന്‌ കൊല്ലം പൗരാവലി ഒത്തുചേരും. മുഖ്യമന്ത്രി പിണറായി വിജയൻ ആദരവ്‌ സമർപ്പിക്കും.
അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിൽനിന്ന്‌ ഉയർന്ന മാർക്കോടെ കെമിക്കൽ എൻജിനിയറിങ് ബിരുദം നേടിയ ഷഹാൽഹസ്സൻ മുസലിയാർ ടികെഎം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തുക വഴി നാടിന്റെ സമഗ്ര പുരോഗതിക്കും വഴികാട്ടുന്നു. ടികെഎം ട്രസ്റ്റിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടക്കം കുറിച്ച ബാപ്പ തങ്ങൾകുഞ്ഞ് മുസലിയാരുടെ മരണശേഷം1968ൽ ട്രസ്റ്റ് ചെയർമാനായി. വ്യവസായ സാമൂഹിക മേഖലകളിലെ സൗമ്യനേതൃത്വവും സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ നിശബ്ദ സാന്നിധ്യവുമാണ്‌. രണ്ട് കോളേജിലുമായി തുടങ്ങിയ ടികെഎം ട്രസ്റ്റിന് കീഴിൽ നിലവിൽ ഒമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്‌. അമേരിക്കൻ വംശജയായ പരേതയായ നജ്മയാണ്‌ ഷഹാൽഹസൻ മുസലിയാരുടെ ഭാര്യ. മക്കൾ: ‍ഖദീജ (അമേരിക്ക), താരിഖ് മുസലിയാർ (അമേരിക്ക), ഖാലിദ് മുസലിയാർ.  
പതിമൂന്നിന് പകൽ മൂന്നിന്‌ ടികെഎം കോളേജ് ഓഫ് ആർട്സ് ആൻഡ്‌ സയൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന നവതി ആദരവിൽ നിരവധിപേർ പങ്കെടുക്കും. ടികെഎം കോളേജ്‌ ഓഫ്‌ ആർട്സ് ആൻഡ്‌ സയൻസ് അലുമ്‌നിയാണ്‌ സംഘാടകർ. നവതി ആദരവിന്റെ ഭാഗമായി ടികെഎം ആർട്സ് കോളേജിലെ രണ്ട് വിദ്യാർഥികളുടെ എല്ലാ പഠനച്ചെലവും അലുമ്‌നി ഏറ്റെടുക്കും.
 
 
ടികെഎം എൻജിനിയറിങ് 
കോളേജിന് സ്വയംഭരണ പദവി
സ്വന്തം ലേഖകൻ
കൊല്ലം
ടികെഎം എൻജിനിയറിങ് കോളേജിന് യുജിസി സ്വയംഭരണ പദവി അനുവദിച്ചു. സംസ്ഥാനത്ത് സ്വയംഭരണ പദവി ലഭിക്കുന്ന ആദ്യ എയ്ഡഡ് എൻജിനിയറിങ് കോളേജാണ് ടികെഎം. ഈ അധ്യയനവർഷം മുതൽ അടുത്ത 10വർഷത്തേക്കാണ് അനുമതി. സംസ്ഥാന സാങ്കേതിക സർവകലാശാലകൂടി ഇത് അം​ഗീകരിച്ച് സ്വയംഭരണപദവി വിജ്ഞാപനം ചെയ്യുന്നതോടെ പ്രാബല്യത്തിൽവരും. വിജ്ഞാപനം ഉടൻ വരുമെന്നാണ് പ്രതീക്ഷ.
 സ്വയംഭരണ പദവി ലഭിച്ചാൽ സ്വന്തമായി പാഠ്യപദ്ധതി വികസിപ്പിക്കാനും പരീക്ഷ നടത്തിപ്പിനും അധികാരമുണ്ട്. സ്വന്തം നിലയ്ക്ക് കോഴ്സുകൾ രൂപകൽപ്പനചെയ്ത് തുടങ്ങാം. വിദ്യാർഥി പ്രവേശനത്തിന് കോളേജുകൾക്ക് സ്വന്തം നിലയിൽ അലോട്ട്മെന്റിനും അധികാരമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top