19 April Friday

ബാലസംരക്ഷണ ജീവനക്കാരുടെ സമരം ഒരാഴ്‌ച പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

ചൈൽഡ് പ്രൊട്ടക്‌ഷൻ സൊസൈറ്റി ജീവനക്കാരുടെ സമരത്തിന്‌ പിന്തുണയർപ്പിച്ച്‌ എൻജിഒ യൂണിയൻ ഏരിയാ പ്രസിഡന്റ് സന്തോഷ് ഇല്ലിക്കൽ സംസാരിക്കുന്നു

മഞ്ചേരി
കേരള ഐസിപിഎസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് ബാലസംരക്ഷണ മേഖലയിലെ ജീവനക്കാർ നടത്തിവരുന്ന സമരം ഒരാഴ്‌ച പിന്നിട്ടു. വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിക്കുക, കരാർ സമയബന്ധിതമായി പുതുക്കിനൽകുക, മൂന്നുവർഷ കരാർ നടപ്പാക്കുക, അർഹമായ ലീവ് ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ജൂൺ ഒന്നിനാണ്‌ മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിനുമുന്നിൽ സമരം തുടങ്ങിയത്‌. 
സമരത്തിന്‌ ബഹുജന പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞദിവസം സഹായസമിതി രൂപീകരിച്ചിരുന്നു. കെ ജയരാജ് ചെയർമാനും അഡ്വ. പി ഫവാസ് കൺവീനറുമായതാണ്‌ സമിതി. ബുധനാഴ്ച എൻജിഒ യൂണിയൻ ഏരിയാ കമ്മിറ്റി സമരത്തിന്‌ പിന്തുണയുമായെത്തി. യോഗത്തിൽ ഐസിപിഎസ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി ആർ രേഷ്മ അധ്യക്ഷയായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം സരിത തറമൽപറമ്പ്, ഏരിയാ പ്രസിഡന്റ് സന്തോഷ് ഇല്ലിക്കൽ എന്നിവർ സംസാരിച്ചു. എ കെ മുഹമ്മദ് സാലിഹ് സ്വാഗതവും ട്രഷറർ സി ഫാരിസ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top