02 July Wednesday

ഹിദായത്ത് റാസി ഒഡിഷ എഫ് സി 
മാനേജര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

ഹിദായത്ത്‌ റാസി

 മലപ്പുറം

സൂപ്പർ കപ്പ്‌ ജേതാക്കളായ ഒഡിഷ എഫ്‌സി സീനിയർ ടീം മാനേജരായി മക്കരപ്പറമ്പ് സ്വദേശി ഹിദായത്ത്‌ റാസി. കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെയും അണ്ടർ 18 ടീമിന്റെയും മാനേജരായിരുന്നു. ഐഎസ്‌എൽ കിരീടം നേടാൻ ലക്ഷ്യമിടുന്ന ഒഡിഷയ്‌ക്ക്‌ അഞ്ച്‌ വർഷമായി ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഉണ്ടായിരുന്ന റാസിയുടെ അനുഭവ സമ്പത്ത്‌ മൂതൽക്കൂട്ടാകുമെന്നാണ്‌ പ്രതീക്ഷ. 
ഇതോടെ മൂന്ന് ഐഎസ്എൽ ക്ലബ്ബുകളുടെ സീനിയർ ടീമിന്റെ മാനേജർ ചുമതലയിൽ മലപ്പുറത്തുകാരായി. ഹൈദരാബാദ് എഫ്സിയുടെ മാനേജർ മമ്പാട് സ്വദേശി നിഥിൻ മോഹനാണ്‌. കൊണ്ടോട്ടി സ്വദേശി ഷഹസാദാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡിന്റെ മാനേജർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top