19 April Friday

അഴിമതിക്കാരെ സംരക്ഷിക്കില്ല: മേയര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
തിരുവനന്തപുരം 
അഴിമതി കാണിക്കുന്നവരെ കോർപറേഷൻ സംരക്ഷിക്കില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ. ഉദ്യോ​ഗസ്ഥന്റെ ഭാ​ഗത്തുനിന്നുണ്ടായ ​ഗുരുതര വീഴ്ചയിലാണ് നടപടിയെടുത്തത്. ‍കോർപറേഷനിലെത്തുന്ന പൊതുജനങ്ങൾക്ക് ഇത്തരത്തിൽ ദുരനുഭവമുണ്ടായാലും നടപടിയെടുക്കുമെന്ന് മേയർ പറഞ്ഞു. ആരോ​ഗ്യ സൂപ്പർവൈസർ പി ബിജുവിനെ സസ്പെൻഡ് ചെയ്ത വിഷയം കൗൺസിലിൽ അവതരിപ്പിക്കുകയായിരുന്നു മേയർ. മാധ്യമ വാർത്തകളെമാത്രം അടിസ്ഥാനമാക്കി കോർപറേഷനെ ക്രൂശിക്കാതെ മുൻ കൗൺസിൽ യോ​ഗങ്ങളിലെ ചർച്ചകളും മറുപടികളുംകൂടി ഓർമിക്കണമെന്നും പ്രതിപക്ഷ കൗൺസിലർമാരോട് മേയർ നിർ​​ദേശിച്ചു. 
മരാമത്ത് ജോലികൾ 
ഉടൻ തീർപ്പാക്കും
എസ്റ്റിമേറ്റെടുത്ത മരാമത്ത് ജോലികളെല്ലാം സമയബന്ധിതമായി തീർപ്പാക്കാൻ കൗൺസിൽ യോ​ഗം തീരുമാനിച്ചു. ഉദ്യോ​ഗസ്ഥ ക്ഷാമമുള്ളതിനാൽ 15 അപ്രന്റീസുമാരെ നിയമിച്ചിട്ടുണ്ട്. കൂടുതൽ പേരെ ഉൾപ്പെടുത്തി ജോലികൾ വേ​ഗത്തിലാക്കും. 
നിലവിലുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണാൻ എക്സിക്യൂട്ടീവ് എൻജിനിയർമാരുടെയും അസിസ്റ്റന്റ് എൻജിനിയർമാരുടെയും നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിൽ അവലോകന യോ​ഗം നടത്തും. ധനകാര്യ, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റികളുടെ മൂന്നു വിഷയങ്ങൾ ഒഴികെയുള്ള അജൻഡകൾ പാസാക്കി. 
പെൻഷൻ, കാലാവധി നീട്ടി ചോദിക്കും
കോർപറേഷൻ പരിധിയിലെ 76,000 സാമൂഹികസുരക്ഷാ പെൻഷൻകാരിൽ 45,000 പേർ മാത്രമാണ് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. 
28ന് മുമ്പായി സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ ലഭിക്കില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top