26 April Friday

അദാനിക്കായി കേന്ദ്രം; പ്രതിഷേധമുയർത്തി യുവത

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ജില്ലാ ട്രഷറർ വി എസ് ശ്യാമ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
അദാനിക്കായി നിലകൊള്ളുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. ജില്ലയിൽ 19 കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ ധർണ നടത്തി.
തകർച്ചയിലേക്ക് പോകുന്ന അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങി സഹായിക്കുന്ന മോദി സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരെയും യുവരോഷമിരമ്പി. തിരുവനന്തപുരം എജീസ് ഓഫീസിനു മുന്നിൽ  പാളയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സമരം  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. വഞ്ചിയൂരിൽ ജിപിഒക്ക്‌ മുന്നിൽ ജില്ലാ പ്രസിഡന്റ് വി അനൂപും ഉദ്ഘാടനംചെയ്തു. വിളപ്പിൽ ബ്ലോക്ക് കമ്മിറ്റി മലയിൻകീഴ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം എസ് എസ് നിതിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ രജിത്ത് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി അരുൺ ലാൽ, ജെ എസ് രഞ്ജിത്, ലിജു, എസ്‌ സുരേഷ്ബാബു, കെ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
ചാല ബ്ലോക്ക്‌ കമ്മിറ്റി ധർണ അമ്പലത്തറ എസ‍്ബിഐയുടെ മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം മീര എസ് മോഹൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ പി ജി സമ്പത്ത് അധ്യക്ഷനായി. കഴക്കൂട്ടം ബ്ലോക്ക് കമ്മിറ്റി കഴക്കൂട്ടം പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ  ധർണ്ണ  ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ശ്രീകാര്യം അധ്യക്ഷനായി.  നേമം ബ്ലോക്ക് കമ്മിറ്റി നേമം പോസ്‌റ്റോഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ  സംസ്ഥാന കമ്മിറ്റി അംഗം ആര്‍ എസ് ബാലമുരളി ഉദ്ഘാടനം ചെയ്തു.  ആനന്ദ് ഷിനു അധ്യക്ഷനായി. വിളപ്പിൽ ബ്ലോക്ക് കമ്മിറ്റി മലയിൻകീഴ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം എസ് എസ് നിതിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ രജിത്ത് അധ്യക്ഷനായി. പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ധർണ നടത്തി. ജില്ലാ ട്രഷറർ വി എസ് ശ്യാമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എ നിഖിൽ അധ്യക്ഷനായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top