20 April Saturday

പടയണി കളരി 
കിടങ്ങന്നൂരില്‍ 
10 മുതല്‍ 12വരെ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ ധർണ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട
കേരള ഫോക്ക്ലോർ  അക്കാദമിയുടെ  നേതൃത്വത്തിൽ നടത്തുന്ന പടയണി ക്യാമ്പ് "കാപ്പൊലി 2023, കാവുകളുടെ മഹാസംഗമം' 10, 11, 12 തീയതികളിൽ കിടങ്ങന്നൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറന്മുള കിടങ്ങന്നൂർ പള്ളിമുക്കം ദേവീ  ക്ഷേത്രത്തിലെ പടയണി കളരിയിലാണ് ക്യാമ്പ്. 10ന് രാത്രി ഏഴിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.11, 12 തീയതികളായി പടയണി പഠനക്കളരികൾ നടക്കും.  വിവിധ ജില്ലകളിൽ നിന്നുള്ള പടയണി കലാകാരന്മാർ മൂന്നുദിവസം നീളുന്ന ക്യാമ്പിൽ പങ്കെടുക്കും. ഈ രംഗത്തെ പ്രമുഖ ഗവേഷകർ പങ്കെടുക്കുന്ന സെമിനാറുകളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ   പറഞ്ഞു. പടയണിയിലെ അപൂർവമായ കോലങ്ങളുടെ അവതരണം രാത്രി  ഉണ്ടാകും.12ന് വൈകിട്ടാണ് സമാപന സമ്മേളനം. ഒരു കളരിയിൽ നിന്ന് ആശാനടക്കം  അഞ്ചുപേർ ക്യാമ്പിൽ  പങ്കെടുക്കും.പടയണി സമിതിയുടെ സഹായത്തോടുകൂടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതൊന്നും ഫോക്ക്ലോർ അക്കാദമി അം​ഗം  സുരേഷ് സോമ,  ക്യാമ്പ് ഡയറക്ടർ  പ്രസന്നകുമാർ തത്ത്വമസി  എന്നിവർ പറഞ്ഞു. കടമ്മനിട്ട വാസുദേവൻ പിള്ളയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനവും ക്യാമ്പിൽ നടക്കും.   അനിൽ വള്ളിക്കോട്, സന്തോഷ് പുളിയലിൽ, ബിനു മോഹൻ, അശോകൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top