18 September Thursday

അരിപ്പയിൽ ഊരുസംഗമം നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022
കടയ്ക്കൽ
‘നിശ്ശബ്ദമാകില്ല ഇനി ശബ്ദമുയർത്തും’ എന്ന സന്ദേശത്തോടെ മടത്തറ അരിപ്പ ആദിവാസി മേഖലയിൽ കുടുംബശ്രീ ജില്ലാമിഷനും ചിതറ പഞ്ചായത്ത് സിഡിഎസും ചേർന്ന്‌ ഊരുസംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ അംഗം പ്രിജിത്‌ അധ്യക്ഷനായി. സിഡിഎസ് ചെയർപേഴ്സൺ ആശ സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ ജെ പ്രശാന്ത് ബാബു, ജില്ലാ പ്രോഗ്രാം മാനേജർ ബീന, എഡിഎംസി ശ്യാം ജി നായർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ ഉഷ, എൻ എസ് ഷീന, അനിൽ മടത്തറ,  പഞ്ചായത്ത് അസിസ്റ്റന്റ്‌ സെക്രട്ടറി എൽ സിന്ധു, ഊരുമൂപ്പൻ ബിജുകുമാർ, കൊട്ടാരക്കര വനിതാസെൽ എസ്എച്ച്ഒ ഹസീന, അനിതകുമാരി, എസ്ഐ ലൈല, എസ്‌ടി പ്രമോട്ടർ സുജിത്, സജിന എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top