25 April Thursday

കെഎസ്ടിഎ കാട്ടാക്കട ഉപജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
കാട്ടാക്കട 
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാട്ടാക്കട ഉപജില്ലാ വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം  സുജു മേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി പ്രസാദ് രാജേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി എസ് അജി, മഹേഷ് കുമാർ, എസ് കെ ബിന്ദു എന്നിവർ സംസാരിച്ചു. 
ഉപജില്ലാ പ്രസിഡന്റ്‌ എസ് രാജൻ അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡി ആർ ഹാന്റ സംഘടനാ റിപ്പോർട്ടും ട്രഷറർ എസ് പ്രവീൺ വരവുചെലവ്‌ കണക്കും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ ബിജു സ്വാഗതവും സെക്രട്ടറി എൻ ശ്രീകുമാർ നന്ദിയും പറഞ്ഞു. 
വിദ്യാഭ്യാസ സമ്മേളനം ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഉന്നതവിജയം നേടിയ വിദ്യാലയങ്ങൾക്കുള്ള ട്രോഫികൾ ഒറ്റശേഖരമംഗലം ജനാർദനപുരം സ്കൂളിനും കുളത്തുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിനും സമ്മാനിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top