20 April Saturday

ആക്റ്റ് തിരൂർ നാടകമേള
നവംബർ 6ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

ആക്ട്‌ നാടകമേളയുടെ ലോഗോ പി നന്ദകുമാർ എംഎൽഎ ഡോ. ശ്രീകുമാറിന് നൽകി പ്രകാശിപ്പിക്കുന്നു

തിരൂർ
നഗരസഭയുടെ സഹകരണത്തോടെ തിരൂരിന്റെ കുടുംബ കൂട്ടായ്മ ആക്റ്റ് തിരൂർ സംഘടിപ്പിക്കുന്ന നാടകമേള നവംബർ ആറുമുതൽ 13 വരെ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ നടക്കും. നാടകമേളയുടെ സ്വാഗതസംഘം രൂപീകരണ യോഗം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുബൈദ ചെറാട്ടയിൽ ഉദ്ഘാടനംചെയ്തു. ആക്റ്റ് വൈസ് പ്രസിഡന്റ് എസ് ത്യാഗരാജൻ അധ്യക്ഷനായി. സെക്രട്ടറി കരീം മേച്ചേരി,  കൈനിക്കര ഷാഫി ഹാജി, പി പി അബ്ദുറഹിമാൻ, സി പി ബാപ്പുട്ടി, ബഷീർ പുത്തൻവീട്ടിൽ, സേൽറ്റി തിരൂർ, പ്രദീപ് പയ്യോളി, നാജിറ അഷറഫ് തുടങ്ങിവർ സംസാരിച്ചു. 
നാടകമേളയുടെ കൂപ്പൺ വിതരണ ഉദ്‌ഘാടനം പി സത്യാനന്ദന് നൽകി കൈനിക്കര ഷാഫി ഹാജി ഉദ്ഘാടനംചെയ്തു. തുഞ്ചൻപറമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ നാടകമേളയുടെ ലോഗോ പി നന്ദകുമാർ എംഎൽഎ ഡോ. ശ്രീകുമാറിന് നൽകി പ്രകാശിപ്പിച്ചു. 
ആക്ട്‌ വൈസ് പ്രസിഡന്റ് പി ശശിധരൻ അധ്യക്ഷനായി. എസ് ത്യാഗരാജൻ, മനോജ് ജോസ്, എം കെ അനിൽകുമാർ, അഡ്വ. എം വിക്രമകുമാർ, പ്രേമചന്ദ്രൻ, സി രമേശ്, സന്തോഷ് മേനോൻ, തൈസീർ മുഹമ്മദ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top