26 April Friday
എസ്‌എഫ്‌ഐ ജില്ലാ ജാഥക്ക്‌ തുടക്കം

കലാലയങ്ങളിലുയരും 
കാവൽ കരുത്ത്‌

സ്വന്തം ലേഖകൻUpdated: Friday Oct 7, 2022

എസ്എഫ്ഐ ജില്ലാ ജാഥ പൊന്നാനി എംഇഎസ്‌ കോളേജിൽ ജാഥാ ക്യാപ്റ്റൻ എം സജാദിന് പതാക കൈമാറി 
സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനംചെയ്യുന്നു

 
 
പൊന്നാനി
മയക്കുമരുന്നിനും ദേശീയ വിദ്യാഭ്യാസനയത്തിനും അരാഷ്ട്രീയതക്കും വർഗീയതക്കും എതിരെ ക്യാമ്പസുകളെ സജ്ജമാക്കാനുള്ള എസ്എഫ്ഐ ജില്ലാ ജാഥക്ക്‌ ആവേശകരമായ തുടക്കം. ‘ക്യാമ്പസുകളുടെ രാഷ്ട്രീയ ജാഗ്രത’ ജാഥ പൊന്നാനി എംഇഎസ് കോളേജിൽ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനംചെയ്തു. 
ക്യാമ്പസുകളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലഹരി–-ഗുണ്ടാ സംഘങ്ങളെയും വർഗീയ വിധ്വംസക ശക്തികളെയും വിദ്യാർഥി സമൂഹത്തിൽനിന്ന്‌ അകറ്റാൻ കലാലയങ്ങളെ  സജ്ജമാക്കുമെന്നും ദേശീയ വിദ്യാഭ്യാസനയത്തിനെതിരെ ക്യാമ്പസുകളുടെ പ്രതിരോധം ഉയർത്താനും എസ്‌എഫ്‌ഐ നേതൃത്വം നൽകുമെന്ന്‌ ആർഷോ പറഞ്ഞു. 
ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുമ്പോഴും ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുകയാണ്. വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുള്ള ഏത് നീക്കത്തെയും ചെറുത്തുതോൽപ്പിക്കുമെന്നും മയക്കുമരുന്നിനെതിരെ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ഏരിയാ പ്രസിഡന്റ്‌  വി ഫയാസ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ദിൽഷാദ് കബീർ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ എം സജാദ്‌, വൈസ് ക്യാപ്റ്റൻ പി അക്ഷര, എം എ ഹമീദ് എന്നിവർ സംസാരിച്ചു. ആദ്യദിവസം എംടിഎം കോളേജ് വെളിയങ്കോട്, തവനൂർ ഗവ. കോളേജ്, അസബാഹ് കോളേജ് വളയംകുളം എന്നിവിടങ്ങളിൽ ജാഥക്ക്‌ സ്വീകരണം നൽകി. അസബാഹ് കോളേജിൽ സമാപന യോഗം സംസ്ഥാന ജോ. സെക്രട്ടറി ഇ അഫ്സൽ ഉദ്‌ഘാടനംചെയ്തു.  സ്വീകരണ കേന്ദ്രങ്ങളിൽ കെ  ഹരിമോൻ, ടി  സ്നേഹ, കെ  ഷിഹാബ്, വി പി അഭിജിത്ത്, പി സി സംഗീത എന്നിവർ സംസാരിച്ചു. 
ജാഥ ഇന്ന്‌ 
തിരൂർ പോളിടെക്നിക്‌, ടിഎംജി കോളേജ്‌, താനൂർ ഗവ. കോളേജ്‌, ചേളാരി പോളിടെക്‌നിക്‌, ഐഇടി ചേളാരി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top