25 April Thursday

പികെഎസ് പഠനക്യാമ്പ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

പട്ടികജാതി ക്ഷേമസമിതി ജില്ലാ പഠനക്യാമ്പ് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
പട്ടികജാതി ക്ഷേമസമിതി ജില്ലാ പഠന ക്യാമ്പ് മാവേലിക്കര പുന്നമൂട് ജീവാരാം ഓഡിറ്റോറിയത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. ഭരണഘടനയിലെ അവകാശങ്ങൾ ബിജെപി ഭരണത്തിൻ കീഴിൽ ചവിട്ടിമെതിക്കപ്പെടുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും ജനം ചെറുത്തു തോൽപ്പിക്കും. ഇന്ത്യയിലെ തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ ശക്തമായി മുന്നോട്ടു പോകും. ജനങ്ങൾ കൂടുതൽ ജാഗ്രതയോടെ നീങ്ങേണ്ട കാലമാണെന്നും അദ്ദേഹം പറഞ്ഞു.
 പികെഎസ് ജില്ലാ പ്രസിഡന്റ്‌ ഡി ലക്ഷ്‌മണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ജി ഹരിശങ്കർ, മാവേലിക്കര ഏരിയ സെക്രട്ടറി കെ മധുസൂദനൻ, മുരളി തഴക്കര, എം എസ് അരുൺകുമാർ എംഎൽഎ, പികെഎസ് സംസ്ഥാന കമ്മിറ്റിയംഗം എം ഡി മോഹനൻ, ജില്ലാ ട്രഷറർ പി ഡി സന്തോഷ് കുമാർ, എം എസ് അരുൺ കുമാർ എംഎൽഎ എന്നിവർ പങ്കെടുത്തു. മാർക്‌സിസവും അംബേദ്കറിസവും എന്ന വിഷയത്തിൽ സാഹിത്യകാരൻ ബാബു പൻമനയും ആഗോളവൽക്കരണവും സ്വത്വരാഷ്‌ട്രീയവും എന്ന വിഷയത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ പ്രസാദും ക്ലാസെടുത്തു. 
ഞായർ രാവിലെ 10 മുതൽ ഇന്ത്യൻ സാമൂഹ്യ ചരിത്രത്തിൽ സാഹിത്യകാരൻ രാജേഷ് എരുമേലിയും പകൽ രണ്ടു മുതൽ സംഘടനയെപ്പറ്റി പികെഎസ് സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദും ക്ലാസെടുക്കും. ക്യാമ്പ് ഞായറാഴ്‌ച സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top