10 July Thursday

വി കെ സുബ്രഹ്മണ്യൻ അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

തീർഥ സുനിലിന്റെ പുസ്തകം പ്രൊഫ. സി രവീന്ദ്രനാഥ്‌ പ്രകാശനം ചെയ്യുന്നു

പറപ്പൂക്കര 
സിപിഐ എം പറപ്പൂക്കര ലോക്കൽ കമ്മിറ്റി അംഗമായിരുന്ന വി കെ സുബ്രഹ്മണ്യന്റെ ഒന്നാം വാർഷിക അനുസ്മരണ ദിനവും യുവ കവയിത്രി തീർഥ സുനിലിന്റെ പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. മുത്രത്തിക്കര ടാഗോർ മൈതാനിയിൽ സംഘടിപ്പിച്ച ചടങ്ങ്  പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 
പുരോഗമന കലാസാഹിത്യ സംഘം  ജില്ലാ കമ്മിറ്റി അംഗം രാജൻ നെല്ലായി പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. സിപിഐ എം കൊടകര ഏരിയ കമ്മിറ്റി അംഗം എ ജി രാധാമണി അധ്യക്ഷയായി. പറപ്പൂക്കര പഞ്ചായത്ത്‌ പ്രസിഡന്റ് ഇ കെ അനൂപ്‌, ലോക്കൽ സെക്രട്ടറി പി ആർ രാജൻ, പഞ്ചായത്ത്‌ അംഗം ഷീന പ്രദീപ് എന്നിവർ സംസാരിച്ചു.  കൃഷ്ണൻ സൗപർണിക, ഷാജു യോഹന്നാൻ, സുരേഷ് വാസുദേവ് എന്നിവർ കവിതകളും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ കെ രാമകൃഷ്ണൻ സ്വാഗതവും കെ എ സുരേഷ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top