10 July Thursday

അബൂബക്കർ സിദ്ദിഖിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

സോങ്കാൽ പ്രതാപ് നഗറിലെ അബൂബക്കർ സിദ്ദിഖിന്റെ നാലാം രക്തസാക്ഷി ദിന വാർഷികത്തിന്റെ ഭാഗമായി നടന്ന പുഷ്‌പാർച്ചന

 ഉപ്പള

ആർഎസ്എസ് ക്രിമിനലുകൾ കൊലപ്പെടുത്തിയ സോങ്കാൽ പ്രതാപ് നഗറിലെ അബൂബക്കർ സിദ്ദിഖിന്റെ നാലാം രക്തസാക്ഷിദിന വാർഷികം ഡിവൈഎഫ്ഐ മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. 
പ്രതാപ് നഗറിൽ ബ്ലോക്ക് പ്രസിഡന്റ്‌ വിനയ്കുമാർ പതാകയുയർത്തി. സ്മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടത്തി. അനുസ്മരണ സദസ്‌  ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. വിനയ്കുമാർ അധ്യക്ഷനായി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി സാദിഖ് ചെറുഗോളി സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ഹാരിസ് പൈവളിഗെ സ്വാഗതം പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ രക്തദാന സേനയുടെ  നേതൃത്വത്തിൽ ബേക്കൂരിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top