26 April Friday

ദേശീയ പാത അറ്റകുറ്റപ്പണി പുതിയതെരു –- -താഴെചൊവ്വ
സ്ഥല പരിശോധന പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

താഴെചൊവ്വ-–-പുതിയതെരു ദേശീയപാതാ വികസനത്തിന്റെ ഭാ​ഗമായി ജനപ്രതിനിധികളും ഉദ്യോ​ഗസ്ഥരും 
പുതിയതെരുവില്‍ ഡിവൈഡറുകള്‍ പരിശോധിക്കുന്നു

കണ്ണൂർ
 ദേശീയപാതയിൽ പുതിയതെരു –-  -താഴെചൊവ്വ ഭാഗത്ത്‌ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാ​ഗമായുള്ള സ്ഥല പരിശോധന പൂർത്തിയായി.  മീഡിയനുകളുടെ തകർച്ചയും റിഫ്ലക്ടറുകളുടെ അഭാവവും കാരണം അപകടങ്ങൾ തുടർക്കഥയാകുന്നത് ചൂണ്ടിക്കാട്ടി ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രി  നിതിൻ ഗഡ്കരിക്ക് കത്ത് നൽകിയതിനെത്തുടർന്നാണ്‌ അടിയന്തര അറ്റകുറ്റപ്പണി ആരംഭിച്ചത്‌. മീഡിയനുകളിൽ  റിഫ്ലക്ടറുകൾ ഇല്ലാത്തതും അപകടങ്ങൾ വർധിക്കാൻ കാരണമായി.  റോഡിലെ പൊളിഞ്ഞുകിടക്കുന്ന മീഡിയനുകൾ  പുനർനിർമിക്കുവാനും   മീഡിയനുകൾ പെയിന്റ് ചെയ്യാനും സ്ഥലപരിശോധനയ്‌ക്കുശേഷം  തീരുമാനമായി. മീഡിയനുകളിലെല്ലാംതന്നെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള റിഫ്ലക്ടറുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. കൂടാതെ തകർന്ന ഫുട്പാത്ത്   സ്ലാബുകളും കൈവരികളും മാറ്റി സ്ഥാപിക്കും. സ്ഥല പരിശോധനയിൽ തീരുമാനിച്ച പ്രവർത്തനങ്ങൾ ഉടൻ തീർക്കുമെന്ന് എൻഎച്ച്എഐ കൺസൾട്ടന്റിന്റെയും കരാർ കമ്പനിയുടെയും പ്രതിനിധികൾ അറിയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബിനോയ് കുര്യൻ, കണ്ണൂർ പിഡ്യൂഡി എൻഎച്ച്   ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ  പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് സ്ഥലപരിശോധന നടത്തിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top