26 April Friday

സ്വകാര്യ ബസ്‌ തൊഴിലാളികൾ 
30 ന്‌ പണിമുടക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

സ്വകാര്യ ബസ്‌ തൊഴിലാളി സമര പ്രഖ്യാപന കൺവൻഷൻ കെ വി ഹരിദാസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
പുതുക്കിയ ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ സ്വകാര്യ ബസ്‌ തൊഴിലാളികൾ 30ന്‌  ജില്ലയിൽ പണിമുടക്കും. 2015 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ ശമ്പളം നടപ്പാക്കാൻ ബസ്‌ ഉടമകൾ തയ്യാറാവാത്ത സാഹചര്യത്തിലാണ്‌ വിവിധ ട്രേഡ്‌ യൂണിയനുകളുടെ സമരപ്രഖ്യാപന കൺവൻഷൻ പണിമുടക്ക്‌ തീരുമാനിച്ചത്‌. സാഹിത്യ അക്കാദമി ഹാളിൽ ചേർന്ന കൺവൻഷൻ തൃശൂർ ഡിസ്‌ട്രിക്ട്‌  റോഡ്‌ ട്രാൻസ്‌പോർട്ട്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ്‌ കെ വി ഹരിദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ മോട്ടോർ ആൻഡ്‌ എൻജിനിയറിങ്‌ മസ്‌ദൂർ സംഘ്‌ പ്രസിഡന്റ്‌ എ എം വത്സൻ അധ്യക്ഷനായി. 
     തൃശൂർ ഡിസ്‌ട്രിക്ട്‌ റോഡ്‌ ട്രാൻ്‌പോർട്ട്‌ എംപ്ലോയീസ്‌ യൂണിയൻ ജനറൽ സെക്രട്ടറി കെ ഹരീഷ്‌, മസ്‌ദൂർ സംഘ്‌ ഫെഡറേഷൻ പ്രസിഡന്റ്‌ എ സി കൃഷ്‌ണൻ, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി എ ടി ജോസ്‌, പ്രൈവറ്റ്‌ മോട്ടോർ തൊഴിലാളി യൂണിയൻ (എഐടിയുസി) സെക്രട്ടറി കെ കെ ഹരിദാസ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top