16 December Tuesday
2 നഴ്‌സുമാരെ പിരിച്ചുവിട്ടു

എലൈറ്റ് ആശുപത്രിയിൽ മിന്നൽ പണിമുടക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

എലൈറ്റ്‌ ആശുപത്രിയിൽ നഴ്‌സുമാർ മിന്നൽ പണിമുടക്ക്‌ നടത്തിയപ്പോൾ

തൃശൂർ
കൂർക്കഞ്ചേരി എലൈറ്റ്‌ മിഷൻ ആശുപത്രിയിൽനിന്ന്‌ നഴ്‌സുമാരെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച്‌ നഴ്‌സുമാർ മിന്നൽ പണിമുടക്ക്‌ നടത്തി. തൊഴിൽനിയമങ്ങൾ അനുസരിച്ച്‌ നഴ്‌സുമാർക്കുള്ള അവകാശങ്ങൾ ലഭിക്കണമെന്ന്‌ ആവശ്യപ്പെട്ടതിന്റെ പേരിലാണ്‌ മാനേജ്‌മെന്റ്‌ രണ്ടു നഴ്സിങ്‌ ജീവനക്കാരെ ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടത്‌.
ഇതിൽ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച പകൽ ആശുപത്രിയിലെ അത്യാവശ നഴ്‌സുമാർ ഒഴികെയുള്ള  ജീവനക്കാർ ഡ്യൂട്ടി ബഹിഷ്‌കരിച്ചു. നിലവിൽ ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും നഴ്‌സിങ്‌ സ്‌റ്റാഫിന്റെ കുറവുള്ളപ്പോഴാണ്‌ പ്രതികാരനടപടി എന്ന നിലയിൽ രണ്ടുപേരെ പിരിച്ചുവിടുന്നത്‌. 
 ചൊവ്വാഴ്‌ച ഉച്ചയോടെ മാനേജ്‌മെന്റ്‌ ചർച്ചയ്‌ക്ക്‌ തയ്യാറായെങ്കിലും  രണ്ടല്ല ഇനിയും 15 പേരെക്കൂടി പിരിച്ചുവിടുമെന്ന ധിക്കാരപരമായ സമീപനമാണ്‌ സ്വീകരിച്ചതെന്ന്‌ യൂണിയൻ ഭാരവാഹികൾ പഞ്ഞു. ഇതേത്തുടർന്ന്‌ പണിമുടക്ക്‌ സമരം തുടരുകയാണ്‌. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ മാനേജ്മെന്റ്‌ തയ്യാറായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും നഴ്‌സിങ്‌ സംഘടനാ ഭാരവാഹികൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top