27 April Saturday

കണ്ണൂരിലെ പഴയ റെയിൽവേ ക്വാർട്ടേഴ്സിൽ 18 കിലോ കഞ്ചാവ് കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

 കണ്ണൂർ

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ആൾപ്പാർപ്പില്ലാത്ത പഴയ റെയിൽവേ ക്വാർട്ടേഴ്സിൽനിന്ന്‌ 18 കിലോ കഞ്ചാവ് കണ്ടെത്തി. ചൊവ്വാഴ്‌ച പകൽ ആർപിഎഫും എക്സൈസും  നടത്തിയ  പരിശോധനയിലാണ് മൂന്ന് ബാഗുകളിലായി കഞ്ചാവ് കണ്ടെത്തിയത്.
  ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, എഎസ്ഐ വി വി സഞ്ജയ്കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ എം കെ സജീവൻ, രതീഷ്‌കുമാർ, കെ സജേഷ്, കോൺസ്റ്റബിൾ എം പി ബഷീർ, കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്ത്,  എക്സൈസ് പ്രിവന്റീവ് ഓഫീസർ പി കെ സർവജ്ഞൻ, സിഇഒമാരായ എൻ രജിത്ത്കുമാർ, എം സജിത്ത്, കെ പി റോഷി, സി എച്ച് റിഷാദ്, പി നിഖിൽ എന്നിവരുടെ സംഘമാണ്  കഞ്ചാവ് കണ്ടെത്തിയത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top