13 July Sunday

ശ്രദ്ധയുടെ മരണം അന്വേഷിക്കണം എസ്‌എഫ്‌ഐ പ്രതിഷേധദിനമാചരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

കാസർകോട് ഗവ. കോളേജിൽ എസ്എഫ്ഐ പ്രതിഷേധദിനം ജില്ലാസെക്രട്ടറി എം ടി സിദ്ധാർഥൻ ഉദ്ഘാടനംചെയ്യുന്നു

കാസർകോട്‌
കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ്‌ വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ  പ്രതിഷേധദിനം ആചരിച്ചു. കാസർകോട്‌ ഗവ. കോളേജിൽ ജില്ലാസെക്രട്ടറി എം ടി സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ യൂണിവേഴ്സിറ്റിയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജാൻവി കെ സത്യൻ, കാഞ്ഞങ്ങാട് സി കെ നായർ കോളേജിൽ കെ പ്രണവ്, എൽബിഎസ് എൻജിനിയറിങ്‌ കോളേജിൽ കെ വി ചൈത്ര, കുമ്പള ഐഎച്ച്ആർഡി കോളേജിൽ പി എ നസീൽ, മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ പ്രതിക്, തൃക്കരിപ്പൂർ ഇളമ്പിച്ചി സ്കൂളിൽ അനുരാഗ് എന്നിവർ ഉദ്ഘാടനം ചെയ്തു.
കയ്യൂർ ഐടിഐയിൽ പ്രവിഷ പ്രമോദ്‌, ചീമേനി എൻജിനിയറിങ്‌  കോളേജിൽ വിഷ്ണു, പള്ളിപാറ ഐഎച്ച്ആർഡിയിൽ വിഷ്ണു, എളേരി കോളേജിൽ ആര്യ, കരിന്തളം കോളേജിൽ സുകേഷ്, നീലേശ്വരം ക്യാമ്പസ്സിൽ ജിബിൻ, മടിക്കൈ ഐഎച്ച്ആർഡിയിൽ ആതിര, സെന്റ് ജൂഡിൽ അമൽ ആന്റണി, അംബേദ്കർ കോളേജിൽ അലൻ, കാഞ്ഞങ്ങാട്‌ നെഹ്‌റു കോളേജിൽ സിയാദ്, പുല്ലൂർ ഐടിഐയിൽ അനുരാഗ്, കാലിച്ചാനടുക്കം എസ്എൻഡിപി കോളേജിൽ കവിത, ഉദുമ ഗവ. കോളേജിൽ വിമൽ, പിലിക്കോട് സ്കൂളിൽ കാർത്തിക്, പടന്ന കടപ്പുറം സ്കൂളിൽ അനുരാഗ്, കൊടക്കാട് സ്കൂളിൽ ബിപിൻ, കാടങ്കോട് സ്കൂളിലും കയ്യൂർ സ്കൂളിലും പ്രവിഷ പ്രമോദ്‌, കമ്പല്ലൂർ സ്കൂളിൽ രശ്മിയും പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top