25 April Thursday

കോഴിഫാമിനെതിരെ
തെങ്ങിൽ കയറി 
ആത്മഹത്യാഭീഷണി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

തെങ്ങില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്ന മോഹനൻ

പുൽപ്പള്ളി
സമീപവാസിയുടെ കോഴിഫാമിൽനിന്നുള്ള ദുർഗന്ധം തടയാൻ പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കർഷകത്തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ മൂന്നുപാലം ചന്ദ്രപുരക്കൽ മോഹനൻ (49) ആണ് ചൊവ്വ പകല്‍ 11 ഓടെ വീട്ടുവളപ്പിലെ തെങ്ങിൽ കയറി കഴുത്തിൽ കുടുക്കിട്ട് ആത്മഹത്യാഭീഷണി മുഴക്കിയത്. പുൽപ്പള്ളി പൊലീസ്, റവന്യു അധികൃതർ, ബത്തേരി അഗ്നിരക്ഷാസേന, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സ്ഥലത്തെത്തി അനുനയചർച്ച നടത്തി. കോഴിഫാമിന് 10 ദിവസത്തെ സ്റ്റോപ്പ് മെമ്മോ നൽകാമെന്നും തുടർനടപടി സ്വീകരിക്കാമെന്നും പഞ്ചായത്തധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് പകല്‍ രണ്ടോടെയാണ് ഇയാള്‍ താഴെയിറങ്ങിയത്. പുൽപ്പള്ളി സിഐ എസ് അനന്തകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ പി എസ് കലേഷ്, കെ കെ ചന്ദ്രബാബു, ജോസ് നെല്ലേടം, ജിസ്ന മുനീറ തുടങ്ങിയവര്‍ അനുനയ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top