02 April Sunday

ചവറയിൽ 7 പേരെ 
തെരുവുനായ കടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

വീട്ടമ്മയുടെ കെെയ്ക്ക് തെരുവുനായയുടെ കടിയേറ്റ നിലയിൽ

ചവറ
ഇടത്തുരുത്തിൽ ഏഴുപേർക്കു തെരുവുനായയുടെ കടിയേറ്റു. കൊല്ലശേരിയിൽ ബിന്ദു രാധാകൃഷ്ണൻ, കടവിൽ വീട്ടിൽ ബിന്ദു സാബൂൾ, കരീത്ര വീട്ടിൽ സുമതി,  കൊല്ലശ്ശേരി വടക്കതിൽ കൗസല്യ, നീണ്ടകര പരിമണം സ്വദേശി സുഭാഷ്, സുനിതാഭവനിൽ ശിവനന്ദ, ബ്ലാകത്ത് വീട്ടിൽ ജോസഫ് എന്നിവർക്കാണ്‌ കടിയേറ്റത്‌. കരീത്ര വീട്ടിൽ രഞ്ജന്റെ ഉടമസ്ഥതയിലുള്ള പോത്തിനും തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റു. കൗസല്യയുടെ പരിക്ക് സാരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. മറ്റുള്ളവർ ജില്ലാ ആശുപത്രിയിലും നീണ്ടകര താലൂക്കാശുപത്രിയിലും ചികിത്സതേടി. സുമതിയെ നായ ആക്രമിക്കുന്നതുകണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് സുഭാഷിന് കടിയേറ്റത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top