19 April Friday

ലോഡിങ്‌ തൊഴിലാളി സഹായം തേടുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

മനോഹരൻ

ശാസ്‌താംകോട്ട
അർബുദം ബാധിച്ച് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന സൈക്കിൾ ലോഡിങ്‌ തൊഴിലാളിക്ക്‌ ആഘാതമായി വീട്‌ ജപ്‌തി നടപടിയും. കുന്നത്തൂർ ഏഴാംമൈൽ  പുതുവൽ പുത്തൻവീട്ടിൽ മനോഹരൻ (53) ആണ്‌ അസുഖത്താലും സാമ്പത്തിക പ്രയാസത്താലും ജീവിതം വഴിമുട്ടിയത്‌. മനോഹരനെ സഹായിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും കൈകോർത്തിരിക്കുകയാണ്‌. അസുഖ ബാധിതയായ ഭാര്യ ബീനയും ഏഴിലും അഞ്ചിലും പഠിക്കുന്ന രണ്ട് കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന്റെ അത്താണിയാണ്‌ മനോഹരൻ. 
വർഷങ്ങൾക്ക് മുമ്പ് വീട് നിർമാണത്തിനും സഹോദരങ്ങളുടെ ചികിത്സയ്ക്കുമായി  ശാസ്താംകോട്ട കാർഷിക ഗ്രാമവികസന ബാങ്കിൽനിന്നു വായ്‌പ എടുത്തിരുന്നു. രോഗാവസ്ഥയിൽ തിരിച്ചടവ് മുടങ്ങി. ജപ്തി നടപടികൾ മാർച്ച് എട്ടിന് തീർച്ചപ്പെടുത്തി ബാങ്ക്‌ പത്രപ്പരസ്യം നൽകിയിരിക്കുകയാണ്‌. സഹായം നൽകാൻ ആഗ്രഹിക്കുന്നവർ ഭാര്യ കെ ബീനയുടെ പേരിൽ ഭരണിക്കാവ്‌ ഇന്ത്യൻ ബാങ്ക് ശാഖയിൽ ആരംഭിച്ച അക്കൗണ്ടിലേക്കോ താഴെ കാണുന്ന ഗൂഗിൾ പേ നമ്പറിലേക്കോ  നൽകണം.
A/c No: - 6581183555
IFSC: - IDIB000B073
GPay No: - 9947701929

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top