20 April Saturday
സിപിഐ എം ഏരിയ സമ്മേളനം

നെയ്യാറ്റിൻകരയിൽ പതാകദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021
 
നെയ്യാറ്റിൻകര 
സിപിഐ എം നെയ്യാറ്റിൻകര ഏരിയ സമ്മേളനത്തോട്‌ അനുബന്ധിച്ച് ഞായറാഴ്ച പതാകദിനമായി ആചരിച്ചു. പാർടി പ്രവർത്തകരുടെ  വീടുകളിലും സ്ഥാപനങ്ങൾക്കു മുന്നിലുമാണ് പതാകയുയർത്തി ദിനാചരണം നടത്തിയത്. സിപിഐ എം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ ഏരിയ കമ്മിറ്റി ഓഫീസിൽ പതാകയുയർത്തി. ജില്ലാ കമ്മിറ്റിയം​ഗം ഡബ്ല്യു ആർ ഹീബ, മുനിസിപ്പൽ ചെയർമാൻ പി കെ രാജ്മോഹൻ, കെ മോഹൻ, എൻ എസ് ദിലീപ് എന്നിവർ സംസാരിച്ചു. ഏരിയയിലെ ഒമ്പത് ലോക്കൽ കമ്മിറ്റിയിലും പാർടി അം​ഗങ്ങളുടെ വീടുകളിലും പതാകയുയർത്തി. വ്യാഴാഴ്ചയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമാകുന്നത്. 
സമ്മേളനത്തോട്‌ അനുബന്ധിച്ച് വിവിധ ലോക്കൽ മേഖലകളിൽ വിവിധ വിഷയങ്ങളിൽ സെമിനാറും നടന്നു. നെയ്യാറ്റിൻകര ടൗണിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനവും അവകാശങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, വി രാജേന്ദ്രൻ, വി കേശവൻകുട്ടി, ആർ വി വിജയബോസ്, എൻ എസ് അജയകുമാർ, ജി സജികൃഷ്ണൻ എന്നിവർ സംസാരിച്ചു. അമരവിളയിൽ കമ്യൂണിസ്റ്റ് പാർടിയുടെ തത്വശാസ്ത്രം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ജില്ലാ സെക്രട്ടറിയറ്റം​ഗം എൻ രതീന്ദ്രൻ വിഷയാവതരണം നടത്തി. കെ ​ഗോപാലകൃഷ്ണൻ നായർ അധ്യക്ഷനായി. ടി ശ്രീകുമാർ, കെ മോഹൻ, ആർ അജി എന്നിവർ സംസാരിച്ചു. നെല്ലിമൂട്ടിൽ സെമിനാറിൽ പുരോ​ഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സി അശോകൻ വിഷയം അവതരിപ്പിച്ചു. ടി ശ്രീകുമാർ, ഡബ്ല്യു ആർ ഹീബ, കെ ​ഗോപി, എസ് വിജയൻ, കെ ജെ ഷിബു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top