25 April Thursday

ചാലക്കുടി കോടതി ജങ്ഷനില്‍ 
ഗതാഗതക്കുരുക്ക്

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

ഗതാഗതക്കുരുക്കും പൊടിശല്യവും രൂക്ഷമായ ചാലക്കുടി കോടതി ജംങ്ഷന്‍

ചാലക്കുടി

റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായതോടെ ദേശീയപാത കോടതി ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കുണ്ടും കുഴിയിലും വീണ് വാഹനാപകടങ്ങളുണ്ടാകുന്നത് പതിവ് കാഴ്ചയായി. അടിപ്പാത നിർമാണത്തിന്റെ ഭാഗമായി ഇവിടെ ഗതാഗതം നിയന്ത്രിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമായത്. നിർമാണത്തിന്റെ ഭാഗമായി തൃശൂർ ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കുമുള്ള വാഹനങ്ങൾ കുറച്ച് ദൂരം ഒറ്റവരിയായാണ് കടത്തിവിടുന്നത്. ഈ ഭാഗത്തെ റോഡ് പെട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി മാറി. ഇത് വലിയതരത്തിലുള്ള ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും വാഹനാപകടങ്ങളും ഉണ്ടാകുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ പ്രദേശത്ത് പൊടിശല്യവും രൂക്ഷമായി. വൈകുന്നേരങ്ങളിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
250ദിവസം കൊണ്ട് അടിപ്പാത നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2018 മാർച്ച് 18നാണ് നിർമാണം ആരംഭിച്ചത്. എന്നാൽ തുടക്കത്തിലെ  പ്രവർത്തികൾ താളം തെറ്റി. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് കരാറുകാർ. ഇവർ നിർമാണജോലികൾ ഉപകരാർ നല്കി. ഇവർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് പ്രവർത്തികൾ നിലച്ചു.  നിർമാണത്തിന്റെ ഭാഗമായി പടി.ഭാഗത്തെ സർവീസ് റോഡ് താഴ്ത്തുന്ന ജോലികളാണ് തുടങ്ങിവച്ചത്.  പ്രവർത്തി ആരംഭിച്ചപ്പോൾ സർവീസ് റോഡിലെ ഗതാഗതം നിർത്തി. ദേശീയപാതയിലെ 200മീറ്ററോളം ഭാഗത്തെ ഗതാഗതം ഒരുവരിയാക്കി നിയന്ത്രിക്കുകയും ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top