12 July Saturday

കോവിഡ് 346

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021
കൊല്ലം
ജില്ലയിൽ ഞായറാഴ്‌ച  346 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 469 പേർ രോഗമുക്തി നേടി. സമ്പർക്കം വഴി 340 പേർക്കും ആറ് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
കോർപറേഷനിൽ 47 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ പരവൂർ- 13, കൊട്ടാരക്കര- 11, കരുനാഗപ്പള്ളി- 10, പുനലൂർ- ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
പഞ്ചായത്തുകളിൽ ചവറ -19, കല്ലുവാതുക്കൽ- 16, ആദിച്ചനല്ലൂർ-15, അഞ്ചൽ- 12, പൂതക്കുളം, വെളിനെല്ലൂർ 10 വീതവും  കടയ്ക്കൽ, ചാത്തന്നൂർ, ചിതറ, വെളിയം എട്ട് വീതവും പത്തനാപുരം, നെടുവത്തൂർ, കുണ്ടറ ഏഴു വീതവും ഇടമുളയ്ക്കൽ, ഏരൂർ, തലവൂർ ആറു വീതവും മയ്യനാട്, പിറവന്തൂർ, ചടയമംഗലം, ഇട്ടിവ അഞ്ചു വീതവും അലയമൺ, ആലപ്പാട്, ഓച്ചിറ, തഴവ, തൊടിയൂർ, നെടുമ്പന, പൂയപ്പള്ളി, വിളക്കുടി നാലു വീതവും മേലില, പോരുവഴി, പെരിനാട്, പട്ടാഴി, തൃക്കോവിൽവട്ടം, തൃക്കരുവ, കുലശേഖരപുരം, കുന്നത്തൂർ, കരവാളൂർ, ഉമ്മന്നൂർ മൂന്നു വീതവുമാണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് എണ്ണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top