26 April Friday

പൂത്തുറയിൽ കടൽക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

കടൽക്ഷോഭത്താൽ പൂത്തുറഭാഗത്ത് തിര റോഡിലേക്ക്‌ അടിച്ചുകയറുന്നു

ചിറയിൻകീഴ്
അഞ്ചുതെങ്ങ് പഞ്ചായത്തിന്റെയും ചിറയിൻകീഴ് പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന പൂത്തുറഭാഗത്ത് കടൽക്ഷോഭത്താൽ വലഞ്ഞ് യാത്രക്കാർ. ശക്തമായ തിരകൾ റോഡിലേക്ക് അടിച്ചുകയറി വഴിയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും അപ്പാടെ നനയ്ക്കുകയാണ്. വലിയ തിരകൾ റോഡിലേക്ക് അടിച്ചുകയറുന്നതിനാൽ കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും  അപകടം ഉണ്ടാകുന്നതായും നാട്ടുകാർ പറഞ്ഞു. ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന
തീരദേശ റോഡാണ് ഇത്. ധാരാളം വീടുകളും സ്ഥിതിചെയ്യുന്നു. കടൽഭിത്തി കെട്ടി  വീടുകളെയും യാത്രക്കാരെയും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top