26 April Friday

മികച്ച രണ്ടാമത്തെ വനിതാ സഹകരണ 
സംഘമായി ബാലരാമപുരം സംഘം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
നേമം
മികച്ച സഹകരണ സംഘങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച അവാർഡിൽ മികച്ച രണ്ടാമത്തെ വനിതാ സഹകരണ സംഘമായി ബാലരാമപുരം വനിതാ സഹകരണ സംഘം ടി 961.
അന്തർദേശീയ സഹകരണ ദിനാഘോഷത്തോട്‌ അനുബന്ധിച്ച് പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ നടന്ന സഹകാരികളുടെ യോഗത്തിൽ പ്രൊഫ. വി എൻ മുരളി അവാർഡ് പ്രഖ്യാപിച്ചു. വി കെ പ്രശാന്ത് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പുത്തൻകട വിജയൻ അധ്യക്ഷനായി.
35 വർഷം പൂർത്തിയാക്കുന്ന ബാലരാമപുരം വനിതാ സഹകരണ സംഘത്തിന് കൂടുതൽ ആത്മവിശ്വാസം നല്കുന്നതാണ് അവാർഡെന്നും ഇടപാടുകാരുടെ സഹായങ്ങൾക്ക്‌ നന്ദി അറിയിക്കുന്നതായും പ്രസിഡന്റ് ജി കൃഷ്ണമ്മാളും സെക്രട്ടറി എസ് ജയലേഖയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top