26 April Friday

മഴ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചില്‍

മലപ്പുറം
ജില്ലയിൽ കാലവർഷം ശക്തിപ്പെട്ടു. രണ്ടു ദിവസമായി കനത്തമഴയാണ്‌ പെയ്യുന്നത്‌. ഇടക്ക്‌ അൽപ്പസമയം ശക്തി കുറഞ്ഞതൊഴിച്ചാൽ തിങ്കളാഴ്‌ച രാത്രി തുടങ്ങിയ മഴ നിര്‍ത്താതെ തുടരുകയാണ്‌. ഭാരതപ്പുഴയിലും കടലുണ്ടിപ്പുഴയിലും തൂതപ്പുഴയിലും ചാലിയാർപ്പുഴയിലും ചാലിയാറിന്റെ കൈവഴികളായ പുന്നപ്പുഴ, കരിമ്പുഴ, കാരക്കോടൻപുഴ അടക്കമുള്ള  ജലാശയങ്ങളിലെല്ലാം ജലനിരപ്പ്‌ ഉയർന്നു‌. ജില്ലയോടുചേർന്നുള്ള വനമേഖലയിലെല്ലാം മഴ തുടരുകയാണ്‌. നിലമ്പൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ബാബു എന്ന ആദിവാസി യുവാവ്‌ തിങ്കളാഴ്‌ച രാത്രി മുഴുവൻ കൊടുംവനത്തിൽ കുടുങ്ങി. 
കനത്ത മഴയിൽ ചുങ്കത്തറ സിഎച്ച്‌സി ഡയാലിസിസ് റോഡിലേക്ക് മതിലിടിഞ്ഞു വീണു. ചൊവ്വാഴ്‌ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ഈ സമയം ഇതുവഴി കടന്നുപോകുകയായിരുന്ന സ്കൂൾ കുട്ടികൾ തലനാരിഴക്കാണ്‌ രക്ഷപ്പെട്ടത്. തീരദേശ മേഖലയിൽ കടൽക്ഷോഭം ശക്തമാണ്‌. പൊന്നാനിയിൽ  ദുരിതാശ്വാസ ക്യാമ്പ്‌ ആരംഭിച്ചു. പൊന്നാനിമുതൽ കാപ്പിരിക്കാട്‌ വരെയുള്ള ഭാഗത്ത്‌‌ കടൽ കൂടുതൽ പ്രക്ഷുബ്ധമാണ്‌. 
മലയോര–- തീരദേശ വ്യത്യാസമില്ലാതെ എല്ലായിടത്തും മഴയാണ്‌. 
ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ ഒമ്പതാം തീയതിവരെ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെയുള്ള മഴയ്ക്കാണ് സാധ്യത.
 
കൺട്രോൾ റൂമുകൾ
മലപ്പുറം
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തരഘട്ട നിർവഹണ കേന്ദ്രങ്ങളുടെ പ്രവർത്തനവും സജീവമാണ്‌. ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം: 0483 2736320 (ലാൻഡ് ലൈൻ), 9383464212, 8848922188 (മൊബൈൽ). പൊന്നാനി: 0494 2666038, തിരൂർ: 0494 2422238, തിരൂരങ്ങാടി: 0494 2461055, ഏറനാട്: 0483 2766121, പെരിന്തൽമണ്ണ: 04933 227230, നിലമ്പൂർ: 04931 221471, കൊണ്ടോട്ടി: 0483 2713311.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top