24 April Wednesday

പുഴകളിൽ 
ജലനിരപ്പ്‌ ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
നിലമ്പൂർ
മലയോരത്തെ ഭീതിയിലാക്കി മഴ കനത്തു. കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴയിലും പോഷകനദികളിലും ജലനിരപ്പുയർന്നു. ചെറുപുഴ, വണ്ടാരപ്പുഴ, ചാലിപ്പുഴ, കുതിരപ്പുഴ, കരിമ്പുഴ പോഷകനദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. 
കാഞ്ഞിരപ്പുഴയിലും കുറുവൻ പുഴയിലും മലവെള്ളപ്പാച്ചിൽ തുടരുന്നു. വനത്തിനുള്ളിൽ കനത്ത മഴ തുടരുന്നതിനാൽ ആദിവാസി കോളനികൾക്ക് ജാഗ്രതാ നിർദേശം നൽകി. ഞായറാഴ്ച രാത്രി ഏഴുമുതൽ തിങ്കളാഴ്ച രാത്രി ഏഴുവരെ നിലമ്പൂർ മേഖലയിൽ 30.2 മി.മീറ്റർ മഴ രേഖപ്പെടുത്തി. 
നിലമ്പൂർ വനം പരിസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ മഴമാപിനിയിലാണ് അളവ് രേഖപ്പെടുത്തിയത്‌. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മഴയാണ് ജൂണിൽ മലയോരത്ത്‌ പെയ്തിറങ്ങിയത്. കഴിഞ്ഞവർഷം ജൂണിൽ  252 മി. മീറ്റർ മഴ പെയ്തപ്പോൾ ഈ വർഷം ജൂണിൽമാത്രം 296.2 മി. മീറ്റർ മഴ രേഖപ്പെടുത്തി. റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനം ശക്തമാക്കി.  
 
വർഷം മഴയുടെ അളവ്  
2019 3307.94 മി.മീറ്റർ   
2020 2168.30 മി. മീറ്റർ
2021 2477.50 മി. മീറ്റർ
2022 296.2 മി. മീറ്റർ
(ജനുവരി ഒന്നുമുതൽ 
ജൂൺ 31 വരെ)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top