25 April Thursday

ബോട്ടുകളേ പോന്നോളൂ...പാലം വഴിമാറും

എസ്‌ ഒ ദിനുUpdated: Tuesday Jun 6, 2023

പാലം ഉയരുന്നത്‌ എങ്ങനെ പാലത്തിന്റെ ഇരുവശങ്ങളിലെയും ടവറുകളിൽ 15 എച്ച്പിയുടെ മോട്ടോറുകൾ ഘടിപ്പിക്കും. ഇവ ഒരേസമയം പ്രവർത്തിപ്പിച്ചാണ്‌ ഉയർത്തുന്നത്‌. മോട്ടോറുകൾ പ്രവർത്തിപ്പിക്കാൻ ജനറേറ്ററും ജീവനക്കാരും ഉണ്ടാകും. ജനറേറ്റർ റൂമും ടോയ്‌ലറ്റും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്‌. കോസ്റ്റൽ ഷിപ്പിങ്‌ ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്മെന്റിനാണ്‌ പാലത്തിന്റെ നിർമാണ പ്രവർത്തനച്ചുമതല. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡ് (കെൽ) ആണ് രൂപകൽപ്പന. ജലപാതയും പാലവും യാഥാർഥ്യമാകുന്നതോടെ കേരളത്തിന്റെ വി

കഴക്കൂട്ടം
ബോട്ടുകൾ വരുമ്പോൾ തനിയേ ഉയർന്ന്‌ വഴിയൊരുക്കുന്ന പാലം കാണണോ? അതും നമ്മുടെ സ്വന്തം കേരളത്തിൽ. കോവളം–-ബേക്കൽ പശ്ചിമതീര ജലപാത യാഥാർഥ്യമാകുന്നതോടെ ഈ ‘അത്ഭുതപാലം’ എല്ലാവർക്കും വിസ്‌മയമൊരുക്കും. കപ്പലുകൾ വരുമ്പോൾ ഇരുവശത്തേക്കും ഉയർന്ന്‌ വഴിയൊരുക്കുന്ന തമിഴ്‌നാട്ടിലെ പാമ്പൻപാലം പോലെ മലയാളികൾക്ക്‌ പ്രിയപ്പെട്ടതാകും കരിക്കകത്തെ ലിഫ്‌റ്റ്‌ ബ്രിഡ്‌ജ്‌. 
കേരളത്തിലെ ആദ്യത്തെ ലിഫ്‌റ്റ്‌ ബ്രിഡ്‌ജാണിത്‌. ദേശീയജലപാതയിലൂടെ ബോട്ടുകളും ക്രൂയിസറുകളും എത്തുമ്പോൾ പാലം അഞ്ചു മീറ്റർ വരെ ഉയർത്തി പാതയൊരുക്കാനാകും. 
ചാക്ക –--കഴക്കൂട്ടം ബൈപാസിൽനിന്ന്‌ സർവീസ് റോഡ് വഴി കരിക്കകം ക്ഷേത്രത്തിലേക്ക് പോകാനുള്ള പാലത്തിനെയാണ്‌ ലിഫ്റ്റ് ബ്രിഡ്ജ് ആക്കി പുനർനിർമിച്ചത്‌. 4.5 മീറ്റർ വീതിയിൽ 2.8 കോടി രൂപ ചെലവിലാണ്‌ നിർമാണം. 
കോവളം–- ബേക്കൽ പശ്ചിമതീര ജലപാത നവീകരണം ജില്ലയിൽ പൂർത്തിയാകുകയാണ്‌. ആക്കുളം മുതൽ കഠിനംകുളം കായൽവരെ ബോട്ട്‌ സർവീസിന്‌ സജ്ജമായിട്ടുണ്ട്‌. ഡിസംബറോടെ ബോട്ട്‌ സർവീസ്‌ ആരംഭിക്കും. വേളി, സ്റ്റേഷൻകടവ്, കഠിനംകുളം, പള്ളിത്തുറ എന്നീ സ്ഥലങ്ങളിൽ ബോട്ട് ജെട്ടി നിർമാണവും ആരംഭിച്ചു. പദ്ധതിയുടെ ആദ്യഘട്ടം 2021ൽ പൂർത്തിയാക്കിയിരുന്നു. വേളിമുതൽ – പൗണ്ട്‌കടവുവരെ ബോട്ടുയാത്ര നടത്തിയാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തത്‌.
 
പാലം ഉയരുന്നത്‌ എങ്ങനെ
പാലത്തിന്റെ  ഇരുവശങ്ങളിലെയും ടവറുകളിൽ 15 എച്ച്പിയുടെ മോട്ടോറുകൾ ഘടിപ്പിക്കും. ഇവ ഒരേസമയം പ്രവർത്തിപ്പിച്ചാണ്‌ ഉയർത്തുന്നത്‌. മോട്ടോറുകൾ പ്രവർത്തിപ്പിക്കാൻ ജനറേറ്ററും ജീവനക്കാരും ഉണ്ടാകും. ജനറേറ്റർ റൂമും ടോയ്‌ലറ്റും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്‌. കോസ്റ്റൽ ഷിപ്പിങ്‌ ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്മെന്റിനാണ്‌ പാലത്തിന്റെ നിർമാണ പ്രവർത്തനച്ചുമതല. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡ് (കെൽ) ആണ് രൂപകൽപ്പന. ജലപാതയും പാലവും യാഥാർഥ്യമാകുന്നതോടെ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക്‌ പുത്തൻ ഉണർവ് ലഭിക്കുമെന്ന്‌ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top