26 April Friday

വെള്ളറടയിൽ കൊലവിളിയുമായി കോൺഗ്രസ് അക്രമികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

പൊലീസ് സ്റ്റേഷനിൽ ഭീഷണിയുമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ

വെള്ളറട
വെള്ളറടയിൽ സമാധാന അന്തരീക്ഷം തകർത്ത്‌ കോൺഗ്രസിന്റെ അക്രമവും ഭീഷണിയും. മെയ്‌ 31ന്‌ എസ്‌എഫ്‌ഐ വെള്ളറട ഏരിയ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള നാലു വിദ്യാർഥികളെ ആക്രമിച്ച്‌ തുടങ്ങിയ ഗുണ്ടാപ്രവർത്തനം കഴിഞ്ഞ ദിവസം സഹകരണ സംഘം തെരത്തെടുപ്പുവരെയെത്തി. പൊലീസിനെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച സംഘം പലഭാഗത്തും കൊലവിളി മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങി. 
പൊലീസുദ്യോഗസ്ഥനെ കല്ലെറിഞ്ഞു കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ കോൺഗ്രസ് നേതാവ് പനച്ചമൂട് ഗ്രീൻ ഹൗസിൽ ദസ്തഗീറിനെ കോടതി റിമാൻഡ്‌ ചെയ്തതോടെ കോൺഗ്രസ് ഗുണ്ടാസംഘം കോവളം എംഎൽഎയെ വിളിച്ചുവരുത്തി സ്റ്റേഷനിലേക്കു മാർച്ച്‌ നടത്തി.  മാർച്ചിനുശേഷം രാത്രി സ്‌റ്റേഷനിൽ കയറി പൊലീസുകാരെ ഭീഷണിപ്പെടുത്തി. ബ്ലോക്കു പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ്‌  സിപിഐ എം പ്രവർത്തകർക്കെതിരെയും പൊലീസിനെതിരെയും കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനങ്ങൾ നടത്തിയത്‌.
വെള്ളറട പനച്ചമൂട് സർവീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയിലായായിരുന്ന പൊലീസുകാരനെയും സിപിഐ എം പ്രവർത്തകനെയുമാണ്‌ കഴിഞ്ഞദിവസം എറിഞ്ഞുവീഴ്‌ത്തിയത്‌. പൊലീസുദ്യോഗസ്ഥന്റെ തലക്ക് ഗുരുതരമായി പരിക്കുണ്ട്‌. എഎസ്‌പി ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസിനു മുന്നിൽനിന്ന് യുഡിഎഫ് മണ്ഡലം കൺവീനറാണ് പൊലീസിനെ കല്ലെറിഞ്ഞു വീഴ്‌ത്തി പ്രദേശത്ത് ഭീതി പരത്താൻ ശ്രമിച്ചത്. 
എസ്എഫ്ഐ പ്രർത്തകർ നടത്തിയ പ്രതിഷേധ ജാഥയ്‌ക്കുനേരെ  ബ്ലോക്ക്‌ പഞ്ചായത്ത്‌ വനിതാ അംഗത്തിന്റെ നേതൃത്വത്തിൽ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ അവസരോചിത ഇടപെടലിൽ തടസ്സപ്പെട്ടു.  
പനച്ചമൂട് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ലഭിച്ചതിനേക്കാൾ  നാലിരട്ടിയിലധികം വോട്ട്‌ നേടിയാണ് സിപിഐ എം പാനൽ വിജയിച്ചത്. ഇതോടെ ഹാലിളകിയ കോൺഗ്രസ് സംഘം എൽഡിഎഫ് പ്രവർത്തകർക്കും പൊലീസിനും നേരെ അക്രമം അഴിച്ചുവിട്ട്‌ പ്രദേശത്തിന്റെയാകെ സമാധാനം തകർക്കാനാണ്‌ ശ്രമിക്കുന്നത്‌. പൊലീസിന്റെ അവസരോചിത ഇടപെടലിനെത്തുടർന്നാണ്‌ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാത്തതെന്ന്‌ നാട്ടുകാർ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top