20 April Saturday

നാടെങ്ങും പരിസ്ഥിതിദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

കേരള കര്‍ഷസംഘം വര്‍ക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള  പരിസ്ഥിതിദിനാചരണം ജില്ലാ ആയുര്‍വേദ ആശുപത്രിയിൽ ഫലവൃക്ഷത്തെെ നട്ടുകൊണ്ട് വി ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വർക്കല
പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി വീണ്ടുമൊരു ലോക പരിസ്ഥിതിദിനം കൂടി കടന്നുപോയി. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിരവധി പരിപാടികള്‍ സം​ഘടിപ്പിച്ചു.
കേരള കര്‍ഷകസംഘം വര്‍ക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതിദിനാചരണം നടന്നു. ജില്ലാ ആയുര്‍വേദ ആശുപത്രിയിൽ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് വി ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ വർക്കല ബിആർസിയിൽ ലോക പരിസ്ഥിതിദിനത്തിൽ "ഈ തണലിൽ ഇത്തിരിനേരം' ഭിന്നശേഷി കുട്ടികളോടൊപ്പം ആഘോഷമാക്കി. വർക്കല നഗരസഭാ ചെയർമാൻ കെ എം ലാജി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി അജയകുമാർ ബിആർസിയിലെ വിദ്യാർഥിയായ ഫൈസൽ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കേരള കര്‍ഷകസംഘം വര്‍ക്കല നോര്‍ത്ത് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ക്കല പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണം ഡിവൈഎസ്‌പി സി ജെ മാര്‍ട്ടിന്‍ ഫലവൃക്ഷമായ കൊട്ടൂര്‍കോണം ഒട്ടുമാവ് നട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. കർഷകസംഘം ചെമ്മരുതി വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച ദിനാഘോഷം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രിയങ്ക ബിറിൽ ഉദ്ഘാടനം ചെയ്തു. കല്ലമ്പലം ടിസിടി കോളേജ് ഓഫ് ആർട്സ് ആൻഡ്‌ സയൻസിൽ ചടങ്ങുകൾ ചെയർമാൻ ഐ മൻസൂറുദ്ദീൻ വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. വടശേരിക്കോണം ദേശാസേവിനി ഗ്രന്ഥശാലയിൽ പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം മൂലമുള്ള പരിസ്ഥിതി മലിനികരണത്തെക്കുറിച്ച്‌  ക്ലാസ് സംഘടിപ്പിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് വർക്കല ഏരിയ സെക്രട്ടറി ശ്രീകുമാർ ക്ലാസെടുത്തു. എസ്എസ്എൽസിക്ക്‌ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ജില്ലാ പഞ്ചായത്തംഗം വി പ്രിയദർശിനി മൊമെന്റോ നൽകി ആദരിച്ചു. ലൈബ്രറി പ്രസിഡന്റ്‌ എസ് സാബു അധ്യക്ഷനായി. കല്ലമ്പലം മുള്ളറംകോട് ഗവ. എൽപിഎസിൽ "ഈ തണലിൽ ഇത്തിരിനേരം' പരിപാടിയുടെ ഭാഗമായി ആറ്റിങ്ങൽ ബിആർസിക്കുകീഴിൽ ഒറ്റൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽനിന്നുള്ള 15 ഓളം ഭിന്നശേഷി വിദ്യാർഥികളെത്തി.  ശ്രീനാരായണപുരം ഗവ. യുപിഎസ്സിലെ  വിദ്യാർഥിനി രഞ്ജിത മാവിൻതൈ നട്ടു. ഒറ്റൂർ പഞ്ചായത്തംഗം രഹ്‌ന നസീർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സുനിതാ ബീഗം അധ്യക്ഷയായി. കവി ശശി മാവിൻമൂട് പരിസ്ഥിതി കവിതകൾ ചൊല്ലി. 
ഇടവ പഞ്ചായത്തിൽ ഹരിതസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ ബാലിക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശുഭ ആർ എസ് കുമാർ അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹർഷാദ് സാബു പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് സെക്രട്ടറി കെ എൽ വേണുഗോപാൽ പരിസ്ഥിതി സന്ദേശം നൽകി. പഞ്ചായത്ത് സെക്രട്ടറി ഷീജ മോൾ  അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി സതീശൻ, സി ബിന്ദു, മെഡിക്കൽ ഓഫീസർ ഡോ. രാജു, ഹെൽത്ത് ഇൻസ്പെക്ടർ അരുൺ, പ്രൊഫ. അബ്ദുൽറബ്ബ്, വിഇഒ ബി സുജ എന്നിവർ സംസാരിച്ചു.
ആറ്റിങ്ങൽ
ആറ്റിങ്ങൽ ഗവ. കോളേജ്, കേരള വനംവകുപ്പ് എന്നിവരുമായി സഹകരിച്ച് ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗവ. കോളേജ് പരിസരത്തും പൊതുസ്ഥലങ്ങളിലും വൃക്ഷത്തെകൾ നട്ടു, വൃക്ഷ തൈകൾ വിതരണം ചെയ്തു. ചലഞ്ചേഴ്‌സ് ക്ലബ്‌ മുഖ്യ രക്ഷാധികാരി സി ജെ രാജേഷ് കുമാർ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. 
ആറ്റിങ്ങൽ എൻജിനിയറിങ്‌ കോളേജിൽ ‘ക്യാംപസ് സീറോ വേസ്റ്റ്" പ്രഖ്യാപനവും തൈ നടീലും നടന്നു. വാർഡ് കൗൺസിലർ ശങ്കർ ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. വൃന്ദ വി നായർ അധ്യക്ഷയായി.
പച്ചതുരുത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ എസ് കുമാരി നിർവഹിച്ചു. കഴിഞ്ഞ ദിവസം നഗരസഭ ഏറ്റെടുത്ത മാമം ദേശീയപാതക്കുസമീപത്തെ പുറമ്പോക്ക് ഭൂമിയിലാണ് തൈകൾ നട്ടത്.  
കർഷകസംഘം തച്ചൂർക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തിലും സ്കൂൾ എക്കോ ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരവൂർക്കോണം ഗവ എൽപിഎസിലെ വിദ്യാർഥികൾക്കായി പച്ചക്കറി തോട്ടം നിർമിച്ചുനൽകിയത്‌. കർഷകസംഘം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം എം പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു. കർഷക സംഘം തച്ചൂർക്കുന്ന് യൂണിറ്റ് സെക്രട്ടറി കൃഷ്ണദാസ് അധ്യക്ഷനായി. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷന്റെ വ്യക്ഷത്തൈ നടീൽ ആറ്റിങ്ങൽ ഡിവിഷൻ പരിസരത്ത് സിഐടിയു ജില്ലാ പ്രസിഡന്റ്‌ ആർ രാമു ഉദ്ഘാടനം ചെയ്തു.
സിഐടിയു ആറ്റിങ്ങൽ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ "ഒരു തൈ വയ്‌ക്കാം തണലേകാം" എന്ന സന്ദേശം ഉയർത്തി എല്ലാ പഞ്ചായത്തിലും പ്രധാന കേന്ദ്രങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ടു. ആറ്റിങ്ങലിൽ കൃഷി ഓഫീസിനു സമീപം ജില്ലാ പ്രസിഡന്റ്‌ ആർ രാമു ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ സംസ്ഥാന കമ്മിറ്റിയംഗം ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങിൽ ആർ ജറാൾഡ്,  മുദാക്കലിൽ ബി രാജീവ്, കിഴുവിലത്ത് ജി വേണുഗോപാലൻ നായർ, വക്കത്ത് കാരവിള പ്രകാശ്, കടയ്ക്കാവൂർ എസ് സാബു എന്നിവർ ഉദ്ഘാടനം ചെയ്തു.
കിളിമാനൂർ
സമഗ്ര ശിക്ഷാ കേരളം ബിആർസി കിളിമാനൂരിന്റെ നേതൃത്വത്തിൽ സൗഹൃദ സായാഹ്ന സദസ്സുകൾ സംഘടിപ്പിച്ചു. ഭിന്നശേഷി വിദ്യാർഥികളും കൂട്ടരും ചേർന്ന് പൊതുഇടങ്ങളിലെ സൗഹൃദ സായാഹ്ന സദസ്സുകളിൽ വൃക്ഷത്തൈകൾ നട്ടു. ഉപജില്ലാതല പരിപാടി പോങ്ങനാട് മാർക്കറ്റ് ജങ്‌ഷനിൽ നടന്നു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ് ഉദ്ഘാടനം ചെയ്തു. പോങ്ങനാട് സ്കൂൾ പിടിഎ പ്രസിഡന്റ് ജി ജ്യോതികുമാർ അധ്യക്ഷനായി. വിത്ത് വിതരണം, പരിസ്ഥിതി ഗാനാലാപനം തുടങ്ങിയ പരിപാടികളും നടന്നു. പഞ്ചായത്ത്തലത്തില്‍ നടന്ന സൗഹൃദ സായാഹ്ന സദസ്സുകൾ പഞ്ചായത്ത് പ്രസിഡന്റുമാർ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ മഹിളാ അസോസിയേഷൻ കിളിമാനൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ കേശവപുരം സാമൂഹിക ആരോ​ഗ്യകേന്ദ്രം വളപ്പിൽ വൃക്ഷത്തെ നട്ടു. ഏരിയ പ്രസിഡന്റ്  ഡി ശ്രീജ ഉദ്​ഘാടനം ചെയ്തു. ന​ഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷയായി. കർഷകസംഘം പുളിമാത്ത് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേടികുളം ​ഗ്രന്ഥശാല വളപ്പിൽ വൃക്ഷത്തൈ നട്ടു. സംസ്ഥാന കമ്മിറ്റിയം​ഗം എം എസ് ബിജുമോൾ ഉദ്​ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി ജയേന്ദ്രകുമാർ, ടി ഇ ജയരാജ് തുടങ്ങിയവർ പങ്കെടുത്തു. 
      കർഷകസംഘം കിളിമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരവാരം വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന വൃക്ഷത്തൈ നടീല്‍ ജില്ലാ ജോയിന്റ് സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ഏരിയ സെക്രട്ടറി വി ബിനു, ഏരിയ ട്രഷറർ എസ് മധുസൂദനക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
  ന​ഗരൂർ തേക്കിൻകാട് വിഎസ് എൽപിഎസിൽ ന​ഗരൂർ ക-ൃഷിഭവന്റെ തൈനടീൽ  പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ നിയ, പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ പി ബി അനശ്വരി എന്നിവർ പങ്കെടുത്തു.
   മേവർക്കൽ ​ഗവ. എൽപിഎസിൽ കരവാരം പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി കൊച്ചനിയൻ ഉദ്ഘാടനം ചെയ്തു. പച്ചക്കറി വിളവെടുപ്പ്, ഔഷധത്തോട്ട നിർമാണം, പരിസ്ഥിതിദിന ഗാനം, ക്വിസ് തുടങ്ങിയവ നടന്നു. എസ്‌എംസി ചെയർമാൻ നിസാർ അധ്യക്ഷനായി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ ബ്ലോക്ക് സെക്രട്ടറി കെ പി ശ്രീജാറാണി വൃക്ഷത്തൈ നട്ടു.
മംഗലപുരം
അഴൂർ പഞ്ചായത്തിൽ ഹരിതസഭ സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ആർ അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ സെക്രട്ടറി സജിത ഹരിത കർമസേന പഞ്ചായത്ത്‌ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത്‌ അംഗം ടി കെ റിജി അധ്യക്ഷനായി. പഞ്ചായത്ത്‌ അംഗങ്ങളായ ഷാജഹാൻ, സി സുര, ആർ അംബിക,  ജീവനക്കാരായ നൗഫൽ, മഹേഷ്‌, ഫിറോസ്, ഹരിത കർമസേന അംഗങ്ങളായ സതി, സുനിത തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top