26 April Friday

വൃക്ക മാറ്റിവയ്‌ക്കാൻ ആസ്‌റ്റർ 
മിംസിന്റെ ‘ജീവനം’ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

ആസ്‌റ്റർ മിംസിന്റെ ‘ജീവനം 2023’പദ്ധതി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം ചെയ്യുന്നു

 കാസർകോട്‌

പാവപ്പെട്ടവർക്ക് സൗജന്യമായി  വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ക്ഷേമ പദ്ധതികളുമുള്ള ആസ്‌റ്റർ മിംസിന്റെ  ‘ജീവനം 2023 ’ജില്ലയിലും. ആയിരം  വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി നടത്തിയ സംഗത്തിലാണ്‌ പ്രഖ്യാപനം. വൃക്കദാനം ചെയ്തവർക്കും സ്വീകരിച്ചവർക്കുമായി കാസർകോട്‌ നടന്ന സംഗമം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി  ഉദ്‌ഘാടനം ചെയ്‌തു. അവയവങ്ങൾ ദാനം ചെയ്തവരും സ്വീകരിച്ചവരും അനുഭവങ്ങൾ പങ്കുവെച്ചു. കൃത്യസമയത്ത് നടത്തുന്ന അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ രോഗികളുടെ ജീവിതത്തിലും കുടുംബങ്ങളിലും കൊണ്ടുവരുന്ന ശുഭകരമായ മാറ്റങ്ങൾ  സന്തോഷമുണ്ടാക്കുന്നതാണെന്ന് ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരളാ, -തമിഴ്നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.  ആസ്‌റ്റർ മിംസ്‌ കോഴിക്കോട് സിഒഒ ലുക്മാൻ പൊന്മാടത്ത്, ഡെപ്യൂട്ടി സിഎംഎസ് ഡോ. നൗഫൽ ബഷീർ, നെഫ്രോളജി വിഭാഗം തലവൻ ഡോ. സജിത്‌ നാരായണൻ, ട്രാൻസ്‌പ്ലാന്റ്‌ കോർഡിനേറ്റർ ആൻഫി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top