27 April Saturday

ധീരരെ, നിങ്ങൾ അമരർ

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

വെള്ളിക്കോത്ത്‌ അഴീക്കോടൻ സ്‌മാരക നഗറിൽ നടന്ന രക്തസാക്ഷി അനുസ്‌മരണ സമേമളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ 
ഉദ്‌ഘാടനം ചെയ്യുന്നു

വെള്ളിക്കോത്ത്‌

അഴീക്കോടൻ ക്ലബ്‌ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രക്തസാക്ഷികളെ അനുസ്‌മരിച്ചു. കുടുംബാംഗങ്ങളെ ആദരിച്ചു. കയ്യൂർ രക്തസാക്ഷികൾ, ചീമേനി രക്തസാക്ഷികൾ എന്നിവർക്കൊപ്പം ജില്ലയിലെ 41 കമ്യൂണിസ്‌റ്റ്‌ രക്തസാക്ഷികളെയും ചടങ്ങിൽ ആദരിച്ചു. 
കയ്യൂർ രക്തസാക്ഷി മഠത്തിൽ അപ്പുവിന്റെ  മരുമകൻ കരുണാകരൻ, സഹോദരീ പുത്രി സുശീല, കോയിത്താറ്റിൽ ചിരുകണ്‌ഠന്റെ മരുമകൻ ജനാർദനൻ,  രാവണീശ്വരം സമരപോരാളി കല്ലുവരമ്പത്ത്‌ അപ്പക്കുഞ്ഞിയുടെ സഹോദരപുത്രൻ കെ കൃഷ്‌ണൻ, രക്‌തസാക്ഷി ഉദയംകുന്നിലെ പ്രഭാകരന്റെ സഹോദരൻ സുധൻ,  കോടാത്ത്‌ അപ്പയുടെ  മകൻ മനോജ്‌ കുമാർ, ആനക്കല്ലിലെ ഗോവിന്ദന്റെ ഭാര്യ സുവർണിനി, മകൾ ഷൈമ, യുവജനസമരത്തിൽ  പൊലീസ്‌ വെടിവച്ചുകൊന്ന മാന്യയിലെ ബാലകൃഷ്‌ണന്റെ സഹോദരി കൗസല്യ, ചീമേനി രക്തസാക്ഷി കെ വി കുഞ്ഞക്കണ്ണന്റ ഭാര്യ കാർത്യായനി, എം കോരന്റെ മകൻ രഞ്ജിത്ത്‌, ആലവളപ്പിൽ അമ്പുവിന്റെ മകൻ എം ഗംഗാധരൻ, സി കോരന്റെ മകൻ അനുജരാജ്,  ഭാസ്‌കര കുമ്പളയുടെ സഹോദരി രേവതി കുമ്പള, പി വി സുരേന്ദ്രന്റെ മകൻ ജിജേഷ്‌,  മുഹമ്മദ് റഫീഖിന്റെ ഉപ്പ അബ്ദുൾ റഹിമാൻ, പി മുരളിയുടെ ഭാര്യ രഞ്ജിനി, സി നാരായണന്റെ ഭാര്യ ബിന്ദു, ലീഗുകാർ കൊലപ്പെടുത്തിയ  കാഞ്ഞങ്ങാട്ടെ ഔഫ്‌ അബ്ദുൾ റഹിമാന്റെ ഭാര്യ ഷാഹിന, മകൻ എന്നിവർ ആദരം പരിപാടിക്കെത്തി.
വെള്ളിക്കോത്ത്‌ അഴീക്കോടൻ സ്‌മാരക നഗറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനംചെയ്‌തു.  സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ്‌ ചന്ദ്രനും എം സ്വരാജും ചേർന്ന്‌ രക്തസാക്ഷി കുടുംബംഗങ്ങളെ പൊന്നാടയണിയിച്ചു.  അഴീക്കോടൻ രാഘവന്റെ മകൻ  സാനു അഴീക്കോടൻ മുഖ്യ പ്രഭാഷണം നടത്തി. 
സിപിഐ എം ഏരിയാ സെക്രട്ടറി കെ രാജ്മോഹൻ, ജില്ലാ കമ്മിറ്റി അംഗം കെ മണിക്‌ണഠൻ, ഡോ.  സി ബാലൻ, ചെറാക്കോട്‌  കുഞ്ഞിക്കണ്ണൻ, മൂലക്കണ്ടം പ്രഭാകരൻ, ദേവീ രവീന്ദ്രൻ, ലോക്കൽ സെക്രട്ടറി വി വി തുളസി, മഹാകവി പി കുഞ്ഞിരാമൻനായരുടെ മകൻ വി രവീന്ദ്രൻ   എന്നിവർ സംസാരിച്ചു. കെ വി ജയൻ സ്വാഗതവും കെ രാധാകൃഷ്‌ണൻ നന്ദിയും പറഞ്ഞു.

സംഘപരിവാർ ഇടപെടലുകളെ തുറന്നുകാട്ടാൻ 
കോൺഗ്രസ്‌ മടിക്കുന്നു

വെള്ളിക്കോത്ത്‌
മഹാത്മജിയെ വെടിവച്ച്‌ കൊന്നത്‌ ആര്‌, എന്തിന്‌ എന്ന ചോദ്യവും ഉത്തരവും ചരിത്രത്തിൽ നിന്ന്‌ മായ്‌ച്ചുകളയാൻ സംഘപരിവാർ നടത്തുന്ന ഇടപെടലുകളെ  തുറന്നുകാട്ടാൻ കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും മടിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌. വെള്ളിക്കോത്ത്‌ അഴിക്കോടൻ സ്‌മാരക ക്ലണ്‌ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി  നടന്ന രക്തസാക്ഷ്യം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി പാരമ്പര്യം മറന്ന്‌ മാധ്യമങ്ങൾ, നുണ പ്രചരിപ്പിച്ച്‌ ചരിത്രസത്യങ്ങളെ മായ്‌ക്കാൻ ശ്രമിച്ച ഗോഡ്‌സെയുടെ പാരമ്പര്യമാണ്‌ പിന്തുടരുന്നത്‌. ഇത്‌ യാദൃച്ഛികമായി സംഭവിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top