26 April Friday

വെഞ്ഞാറമൂട്ടിൽ ഹൈടെക് നിലവാരത്തിൽ റൂറൽ കൺട്രോൾ പൊലീസ് സ്റ്റേഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

റൂറൽ കൺട്രോൾ ഓഫീസ് വെഞ്ഞാറമൂട്ടിൽ സിഐ സൈജുനാഥ് ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട് 
തിരുവനന്തപുരം റൂറൽ കൺട്രോൾ ഓഫീസ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. റൂറൽ എസ്‌പി പി കെ മധുവിന്റെ നിർദേശാനുസരണം വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ സൈജുനാഥ് ഓഫീസിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. 38 പൊലീസ് സ്റ്റേഷനുകളിലെയും രണ്ട് കോസ്റ്റൽ പൊലീസ് സ്റ്റേഷനും ചേർത്ത് 40 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽവരുന്ന പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനുമാണ് റൂറൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചത്.
കൺട്രോൾ റൂമിന്റെ അധീനതയിൽ എട്ട് സിആർവി വെഹിക്കിൾ, നാല് ഹൈവേ പട്രോൾ, മൂന്ന് പിങ്ക് പൊലീസ്, മൂന്ന് സേഫ് കൺട്രോൾ വെഹിക്കിൾസ്, ഒരു ഇന്റർസെപ്റ്റർ വെഹിക്കിൾ എന്നിവയുൾപ്പെടെ ആധുനികസൗകര്യങ്ങളോടെയാണ് പ്രവർത്തനം.സബ് ഇൻസ്‌പെക്ടർ അമർത് സിങ്‌ നായകം, പൊലീസ് കൺട്രോൾ റൂം ഇൻചാർജ് സബ് ഇൻസ്‌പെക്ടർ ബാലകൃഷ്ണൻ, സബ് ഇൻസ്‌പെക്ടർ ഷാജി,  ജനമൈത്രി പൊലീസ് കോ- ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top