29 March Friday
കെയര്‍ ഹോം പദ്ധതി

രണ്ടാംഘട്ട ഭവന സമുച്ചയങ്ങളുടെ 
താക്കോൽദാനം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

പഴയന്നൂരിൽ പൂർത്തിയായ കെയർ ഹോം കെട്ടിട സമുച്ചയം

 
തൃശൂർ
സംസ്ഥാന സർക്കാരിന്റെ കരുതലിൽ കെയർ ഹോം പദ്ധതി വഴി 40 കുടുംബങ്ങൾക്ക് കൂടി   ഭവനം. കെയർ ഹോം രണ്ടാംഘട്ട ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനവും താക്കോൽദാനവും തിങ്കൾ പകൽ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.  
സഹകരണ വകുപ്പിന്റെ കെയർ ഹോം രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി   ജില്ലയിലെ പഴയന്നൂരിൽ 1.06 ഏക്കർ സ്ഥലത്ത് രണ്ട് ഘട്ടങ്ങളിലായി 4.63 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട സമുച്ചയങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒരു ബ്ലോക്കിൽ നാല് വീടുകൾ എന്ന രീതിയിൽ 10 ബ്ലോക്കുകളിലായി 40 വീടുകൾ. 432 സ്‌ക്വയർ ഫീറ്റുള്ള വീടുകളിൽ രണ്ട് കിടപ്പുമുറികൾ,  ബാത്ത് റൂം, അടുക്കള, ഹാൾ എന്നീ സൗകര്യങ്ങളുണ്ട്‌.   പൊതു കളിസ്ഥലം,  ജിം ഏരിയ, കമ്യൂണിറ്റി ഹാൾ, അഷ്ടദള രൂപത്തിലുള്ള വിശ്രമ കേന്ദ്രം,   പൊതു  കിണർ, ബോർവെൽ, വാട്ടർ ടാങ്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്.  പുറമെ ഫ്ലാറ്റ് സമുച്ചയങ്ങളിലേക്കായി പൊതുവായ റോഡും പൂന്തോട്ടവുമുണ്ട്.  സംസ്ഥാനത്തെ ആദ്യ കെയർ ഹോം ഫ്ലാറ്റ് സമുച്ചയമാണ് പഴയന്നൂരിൽ തയ്യാറായിരിക്കുന്നത്.
ഉദ്‌ഘാടന ചടങ്ങിൽ സഹകരണ  മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ, ആർ ബിന്ദു എന്നിവർ പങ്കെടുക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top